Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിവായി വീഡിയോകൾ പങ്കുവെക്കാറുള്ള റിമിയുടെ വിവരമില്ലാതായതോടെ ആരാധകർ അന്വേഷിക്കാൻ തുടങ്ങി.. ഇത്രയും നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി

11 SEPTEMBER 2022 03:20 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഉള്ളിൽ ഇപ്പോഴും തുള്ളിച്ചാടി ഡാൻസും പാട്ടുമായൊക്കെ നടക്കുന്ന റിമിയെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. മുപ്പത്തിയെട്ടുകാരിയായ റിമി ടോമി വിവാഹമോചനത്തിന് ശേഷം നടത്തിയ മേക്കോവർ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ശരീര ഭാരം നന്നായി കുറച്ച് നടിമാരെ തോൽപ്പിക്കുന്ന മേക്കോവറാണ് റിമി ടോമി നടത്തിയത്. റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാണ്. ഫിറ്റ്നസ്, ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് റിമി ടോമി. പിന്നണി ​ഗായിക എന്നതിനപ്പുറം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഷാരൂഖാനേയും ദീപിക പദുകോണിനേയും വരെ അനാ‌യാസമായി ഇന്റർവ്യൂ ചെയ്ത് ഞെട്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റിമി ടോമി. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വേണ്ടത്ര കഴിവില്ലാതിരുന്നിട്ടും വളരെ മനോഹരമായി കിങ് ഖാനെയും ദീപികയേയും ഇൻർവ്യൂ ചെയ്ത് അവരുടെ വായിൽ നിന്ന് തന്നെ പ്രശംസ നേടി. ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്. ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി അടുത്തിടെ പറഞ്ഞിരുന്നു.

ലോക്ക്ഡൗൺ കാലത്ത് റിമി മറ്റ് സെലിബ്രിറ്റികളെപ്പോലെ തന്നെ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. വളരെ വേ​ഗത്തിൽ തന്നെ യുട്യൂബ് ചാനൽ പ്രേക്ഷകർക്കിടയിൽ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകൾ പങ്കുവെച്ച് റിമിയുടെ ചാനൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ സമ്പാദിച്ച് കഴിഞ്ഞു. പാചകം, യാത്ര, ഡെയ്ലി വ്ലോ​ഗ് തുടങ്ങിയവയാണ് റിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ഒരു വിവരവുമില്ല. പതിവായി വീഡിയോകൾ പങ്കുവെക്കാറുള്ള റിമിയുടെ വിവരമില്ലാതായതോടെ പ്രേക്ഷകരെല്ലാം താരത്തിന് മെസേജും മറ്റും അയച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ഇപ്പോഴിത താൻ ഇത്രയും നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിമി ടോമി. കുറച്ച് നാൾ തെണ്ടയിൻ ഇൻഫക്ഷനായി വോയ്സ് റെസ്റ്റിലായിരുന്നുവെന്നും. കുറച്ച് നാൾ യുട്യൂബിൽ നിന്നെല്ലാം വിട്ടുനിന്നതോടെ മടി പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് വീഡിയോകൾ‌ ചെയ്യാതിരുന്നതെന്നും റിമി ടോമി പറഞ്ഞു. മാത്രമല്ല ഇനി മുതൽ വലിയ ​ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവെക്കുമെന്നും റിമി ടോമി പറഞ്ഞു. ഒട്ടനവധി മെസേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽ‌കാമെന്ന് കരുതിയതെന്നും റിമി ടോമി വീഡിയോയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends