Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിയേറ്ററുകളെ ഇളക്കി മറിച്ച ടൊവിനോ തോമസിന്റെ തല്ലുമാല നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി....

11 SEPTEMBER 2022 03:43 PM IST
മലയാളി വാര്‍ത്ത

തിയേറ്ററുകളെ ഇളക്കി മറിച്ച ടൊവിനോ തോമസിന്റെ തല്ലുമാല നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. സെപ്റ്റംബർ 11 മുതൽ തല്ലുമാല സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു. ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിം​ഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം.   ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഓളെ മെലഡി എന്ന ​ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (17 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (30 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (39 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (54 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (57 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends