വിവാഹശേഷം നെറുകില്‍ നിറയെ സിന്ദൂരമൊക്കെയായി നാടന്‍ വേഷത്തിലെത്തിയ അനുശ്രീ ഇപ്പോള്‍ അടിമുടി മാറി... 'ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി; ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ.. വെറുതെ എന്തിനാണ് കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്... ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെയെന്ന് ആരാധകർ...

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. വിവാഹ ശേഷം നെറുകില്‍ നിറയെ സിന്ദൂരമൊക്കെയായി നാടന്‍ വേഷത്തിലെത്തിയ അനുശ്രീ ഇപ്പോള്‍ അടിമുടി മാറിയ ഒരു ചിത്രവുമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. 'ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി' എന്നാണ് ക്യാപ്ഷന്‍ അനുശ്രീ കൊടുത്തിരിക്കുന്നത്. ക്യാപ്ഷനെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും അുശ്രീയുടെ വേഷവിധാനവുമാണ്. വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് വന്നവരുണ്ട്. 'ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം' എന്നിങ്ങനെയാണ് അനുശ്രീ കൊടുത്ത ഹാഷ് ടാഗുകള്‍. ഒരുപാട് പേര്‍ അനുശ്രീയുടെ തിരിച്ചുവരവിനെ പ്രശംസിച്ചപ്പോൾ ചിലരൊക്കെ ഉപദേശവുമായി കമന്റ് ബോക്‌സില്‍ എത്തുന്നുണ്ട്. 'വെറുതെ എന്തിനാണ് കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ' എന്നൊക്കെയാണ് കമന്റുകള്‍ പോകുന്നത്.
https://www.facebook.com/Malayalivartha


























