Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈക്കോടതിയിൽ നിന്ന് കോടതി മാറ്റം അംഗീകരിച്ച് കൊണ്ടുള്ള വിധി വന്നാൽ ദിലീപ് വെള്ളം കുടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... തുറന്നടിച്ച് ബൈജു കൊട്ടാരക്കര

12 SEPTEMBER 2022 10:07 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും നിർണായക വഴിത്തിരിവ് പുറത്ത് വന്നത്. കേസിൽ എട്ടാം പ്രതിയായ പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയിൽ സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിജീവിത നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടിരുന്നു. വിചാരണ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ ജനുവരി 30 നകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനിടെ വിചാരണ കോടതിയെ മാറ്റാൻ ഹൈക്കോടതി ഉത്തരവിടുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴിതാ സംവിധായകൻ ബൈജു കൊട്ടാരക്കര തന്റെ യുട്യൂബ് ചാനളിലൂടെ തുറന്ന് പറച്ചിലുകൾ നടത്തുകയാണ്.

'നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്ക് വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രീം കോടതി സമയം അനുവദിച്ച് കൊടുത്തിരിക്കുകയാണ്. ഈ കേസ് സമയബന്ധിതമായി തീർക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയിൽ പോയിട്ടുണ്ട്. വിചാരണ കോടതിയും ദിലീപും ഒരേ സമയം സുപ്രീം കോടതിയിലേക്ക് പോയ നടപടിയെ നിയമവിദഗ്ദരടക്കം നെറ്റി ചുളിച്ച് കൊണ്ടാണ് നോക്കി കാണുന്നത്'. 'സാധിക്കുമെങ്കിൽ ജനുവരി 30 നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിചാരണയുടെ പുരോഗതി നാലാഴ്ചക്കകം അറിയിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കവെ നടി ആക്രമിക്കപ്പെട്ട കേസ് ഞെട്ടിപ്പിക്കുന്നതാണെന്ന് ജഡ്ജി എംഎം ഘോഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്'. 'ഈ കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന അതിജീവിതയുടെ ഹർജി കഴിഞ്ഞ ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രത്യക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ കേസിൽ വാദം കേട്ടത്. കേസ് സിബിഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് കേസിൽ വാദം തുടരുന്നത്'. 'ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി ബി ഐ പ്രത്യേക കോടതി നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കാൻ തുടങ്ങിയിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രാർ ഒരു ഓഫീസ് ഉത്തരവിലൂടെ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്. അത് നിയമപരമല്ലെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ വാദം'. 'കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് നടി ആരോപിക്കുന്നത്. അതിജീവിതയുടെ വാദം അംഗീകരിച്ച് കേസിൽ കോടതി മാറ്റം ഉണ്ടായാൽ അതിജീവിത നടത്തുന്ന പോരാട്ടത്തിൽ ഏറ്റവും നിർണായകമായ വിധിയാകുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്'. 'ദിലീപിനെ സംബന്ധിച്ച് അങ്ങനെയൊരു കാര്യം വന്നാൽ അത് വലിയ തിരിച്ചടിയാകും. കാരണം ഒരുപാട് കാര്യങ്ങൾ വിചാരണ കോടതിക്കെതിരെ ഇതിന് മുൻപ് തന്നെ പുറത്തുവന്നിട്ടുണ്ട്. പ്രതി ദിലീപിനെ അനുകൂലിക്കുന്ന രീതിയിൽ ഉള്ള വിധികളും പരാമർശങ്ങളുമാണ് വരുന്നതെന്ന നിരവധി പരാതികൾ അതിജീവിത തന്നെ രേഖമൂലം തന്നെ കോടതിയെ അറിയിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവർത്തിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് കോടതി മാറ്റം അംഗീകരിച്ച് കൊണ്ടുള്ള വിധി വന്നാൽ ദിലീപ് വെള്ളം കുടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയധികം പരാതി വിചാരണ കോടതിക്കെതിരെയുണ്ടെന്നും ബൈജുകൊട്ടാരക്കര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends