Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് തുണികഷ്ണമാണ് അവർ സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്! അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ ഞാൻ ചാടിയത്... അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്... ബെഡ്റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്; ഞാൻ മരിച്ചുവെന്ന് വരെ പലരും പറഞ്ഞു പരത്തിയിരുന്നു; അ‍ഞ്ജുവിന്റെ തുറന്നു പറച്ചിൽ

12 SEPTEMBER 2022 01:41 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങിനിന്ന നടിയാണ് അ‍ഞ്ജു. 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. കൗരവർ, കോട്ടയം കുഞ്ഞച്ചൻ, നീല​ഗിരി എന്നിവയാണ് അ‍ഞ്ജു അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മലയാള സിനിമകളിൽ ചിലത്. കന്നട നടൻ ടൈഗർ പ്രഭാകറിനെയാണ് അഞ്ജു വിവാഹം ചെയ്തത്. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. പേര് അർജുൻ പ്രഭാകർ എന്നാണ് പേര്. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം അ‍ഞ്ജു പിരിഞ്ഞു. വിവാഹിതയായി കുഞ്ഞ് പിറന്നശേഷമാണ് കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും കുടുംബ ജീവിതത്തിനുമായി അഞ്ജു സിനിമയിൽ നിന്നും വിട്ടുനിന്നത്.

സോഷ്യൽമീഡിയയിൽ പോലും അഞ്ജു ആക്ടീവല്ല. എല്ലാത്തരത്തിലും അ‍ഞ്ജു ലൈം ലൈറ്റിൽ നിന്നും പോയതോടെ വർഷങ്ങൾക്ക് മുമ്പ് അഞ്ജു മരിച്ചുവെന്ന തരത്തിൽ വാർത്ത വന്നിരുന്നു. ശേഷം താരം തന്നെ വാർത്ത വ്യാജമാണെന്ന് പ്രതികരിച്ച് രം​ഗത്തെത്തുകയായിരുന്നു. ഇപ്പോഴിത സ്വകാര്യ ജീവിതത്തെ കുറിച്ചും പുതിയ വർക്കുകളെ കുറിച്ചും വെളിപ്പെടുത്തിയ അ‍ഞ്ജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

'നായിക വേഷങ്ങൾ ചെയ്യുന്ന സമയത്ത് ഒരിക്കൽ സ്വിം സ്യൂട്ട് ധരിച്ച് പൂളിൽ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവർ സ്വിം സ്യൂട്ടെന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ എന്റെ താൽപര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവർ തയിച്ച് തന്നു.' 'അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം ഞാൻ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ ഞാൻ ചാടിയത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്. കൗരവർ എന്ന സിനിമയിലായിരുന്നു.' 'പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല. മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകൾ പ്രചരിപ്പിച്ചു. ഞാൻ ആ സമയത്ത് തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.' 'മരണ വാർത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഇപ്പോൾ സീ തമിഴിലാണ് സീരിയൽ ചെയ്യുന്നത്' അ‍ഞ്ജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends