ആ അത് പറഞ്ഞോളൂ, അല്ലാതെ സിനിമയിൽ ഞാൻ കുഞ്ചാക്കോ ബോബൻ എന്നൊരാളെ കണ്ടിട്ടില്ല... സരിത തന്റെ നമ്പർ തേടിയെടുത്ത് വിളിച്ച് പറഞ്ഞതും ആ ഒരൊറ്റ കാര്യം! ന്നാ താൻ കേസ് കൊട് എന്ന ചിത്രം കണ്ടയുടനെ മമ്മൂട്ടിയും സരിതയും പറഞ്ഞതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

തിയേറ്ററിൽ വൻ വിജയമായ കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് കഴിഞ്ഞ ദിവസം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയെ താൻ വിളിച്ചപ്പോൾ അദ്ദേഹം നൽകിയ പ്രശംസയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
ആ വാക്കുകൾ ഇങ്ങനെയായിരുന്നു...
'മമ്മൂക്ക സിനിമ കണ്ടെന്ന് അറിഞ്ഞിട്ട് ഞാൻ വിളിച്ചിരുന്നു. പടം കണ്ടോ എന്ന് ചോദിച്ചു, 'ഏത് പടം?', ഞാൻ പറഞ്ഞു, ന്നാ താൻ കേസ് കൊട്, അപ്പോൾ മമ്മൂക്ക, 'ആ പടവുമായി നിനക്കെന്താ ബന്ധം', എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. കൊഴുമേൽ രാജീവൻ എന്ന കഥാപാത്രം. 'അത് തന്നാണോ ചെയ്തേ, ഇപ്പോൾ എവിടെയാണ്,' ഞാൻ ദുബായിൽ ആണെന്ന് പറഞ്ഞു, 'അവിടെ എന്താണ് പരിപാടി', പ്രൊമോഷൻ ഒക്കെ ആയിട്ട് എന്ന് പറഞ്ഞു, അപ്പോൾ മമ്മൂക്ക,'ഓ പ്രമോഷണം'.
'അല്ല നിങ്ങൾക്ക് സിനിമ ആയിട്ടുള്ള ബന്ധമെന്താണ്' മമ്മൂക്ക ചോദിച്ചു, ഞാൻ സിനിമയുടെ കോ പ്രൊഡ്യൂസർ കൂടിയാണെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'ആ അത് പറഞ്ഞോളൂ, അല്ലാതെ സിനിമയിൽ ഞാൻ കുഞ്ചാക്കോ ബോബൻ എന്നൊരാളെ കണ്ടിട്ടില്ല.' ഇത് കേട്ടതോടെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയി. സന്തോഷമോ എന്തൊക്കെയോ വന്നു. അങ്ങനെ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് അദ്ദേഹമെന്നും ചാക്കോച്ചൻ പറഞ്ഞു. മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന ഹിറ്റ് ചിത്രത്തിലെ ഗാനമായ 'ദേവദൂതർ പാടി' ചിത്രത്തിനായി പുനരാവിഷ്കരിച്ചിരുന്നു. അത് കണ്ടിട്ട് ചിത്രത്തിൽ നായികാ ആയിരുന്ന സരിത തന്റെ നമ്പർ തേടിയെടുത്ത് വിളിച്ചതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'ചാക്കോച്ചൻ നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു, അത് വളരെ സന്തോഷം നൽകിയ കാര്യമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























