ആദ്യം ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളി! പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ 2020ൽ സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി; നടിയും നിർമാതാവുമായ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും ചേർന്ന് നടത്തുന്ന സാന്ദ്ര തോമസ് പ്രൊഡക്‌ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരിൽ ആരംഭിച്ചു

നടിയും നിർമാതാവുമായ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും ചേർന്ന് നടത്തുന്ന സാന്ദ്ര തോമസ് പ്രൊഡക്‌ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി പ്രവർത്തിക്കുന്നത്. ‘നല്ല നിലാവുള്ള രാത്രി' എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനം നവാഗതനായ മര്‍ഫി ദേവസ്സിയാണ്. സിനിമയുടെ പൂജയും സ്വിച്ചോണും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിലാണ് നടന്നത്. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചെറുപ്പക്കാരെയും പുതുമ ആഗ്രഹിക്കുന്നവരെയും മാസ് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമുള്ളവരെയും ചിത്രം പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരേഷ് ഗോപി നായകനായ പാപ്പന്റെ ഛായാഗ്രഹണം അജയ് ആയിരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.
https://www.facebook.com/Malayalivartha
























