ഇത്തവണത്തെ ഓണം നേപ്പാളിൽ! പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം.. ഓണാസദ്യ മിസ് ചെയ്തു.. ഭർത്താവിനെ കാണാനില്ലല്ലോ എന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായര്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഓണം അനുഭവം പങ്കുവയ്ക്കുകയാണ് നവ്യ. തന്റെ ഇത്തവണത്തെ ഓണം നേപ്പാളിൽ ആണെന്ന് താരം അറിയിച്ചു. പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരുന്നു എന്നും ഓണാസദ്യ മിസ്സ് ആയെന്നും താരം ആരാധകരോട് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ക്ഷേത്ര പരിസരത്ത് നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ചിത്രത്തിൽ നവ്യ സുന്ദരിയായി എന്നും ചിലർ കുറിച്ചു. എന്നാൽ താരത്തിന്റെ ഭർത്താവിനെ മാത്രം കണ്ടില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിയുടെ വസ്ത്രത്തെ പുകഴ്ത്തിയും ചിലർ എത്തി. പതിനയ്യായിരത്തോളം ആളുകൾ ചിത്രങ്ങൾ ലൈക് ചെയ്തിട്ടുണ്ട്. നവ്യാനായരുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
'ഒരുത്തീ' എന്ന ചിത്രമാണ് നവ്യാ നായര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വി കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്‍തത്. 'ഒരുത്തീ' എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് ലഭിച്ചിരുന്നു. നവ്യാ നായര്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നവ്യാ നായര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























