പൊന്നിയിന്‍ സെല്‍വന്‍ വേണ്ടെന്നുവെച്ചതിന് കാരണം തുറന്ന് പറഞ്ഞ് അമലപോള്‍

സിനിമാ താരങ്ങളുടെ ഇടയില്‍ ഏറെ ആരാധകര്‍ ഉള്ള താരമാണ് അമലപോള്‍. ആഭിനയ രംഗത്ത് താരം തന്റേതായ സ്ഥാനം പിടിച്ചു കഴിഞ്ഞു. താരം ഇപ്പോള്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍പൊന്നിയിന്‍ സെല്‍വന്‍ വേണ്ടെന്നുവെച്ചതിന് കാരണം തുറന്ന് പറയുകയാണ് അമലപോള്‍.
ഐശ്വര്യ റായ്,വിക്രം,ജയം രവി,കാര്‍ത്തി തുടങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ നടി അമലപോളിനെയും ഒരു വേഷത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ താരം ആ വേഷം സ്വീകരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ട് മണിരത്‌നം സിനിമയ്ക്ക് നോ പറഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് താരം.
സിനിമയ്ക്കായി മണിരത്‌നം സമീപിച്ചപ്പോള്‍ അതിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലായിരുന്നു താനെന്നും ചിത്രം വേണ്ടെന്ന് വെച്ചതില്‍ പശ്ചാത്താപമില്ലെന്നും താരം പറയുന്നു. പൊന്നിയില്‍ സെല്‍വന് വേണ്ടി മണിരത്‌നം എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു. കാരണം ഞാനൊരു വലിയ മണിരത്‌നം ഫാനാണ്. എന്നാല്‍ ആ സമയത്ത് അത് നടന്നില്ല. അമല പോള്‍ പറഞ്ഞു.
പിന്നീട് ഇതേ പ്രൊജക്ടിനായി 2021ലാണ് എന്നെ വീണ്ടും വിളിക്കുന്നത്. അന്ന് സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു ഞാന്‍. അതുകൊണ്ട് വേണ്ടെന്നുവെച്ചു. അമലാ പോള്‍ പറയുന്നത്. ത്രില്ലര്‍ ചിത്രമായ കഡാവറാണ് അമലപോളിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ബ്ലസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതത്തില്‍ അമലയാണ് നായികയാകുന്നത്.
https://www.facebook.com/Malayalivartha
























