Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടറെ കണ്ടപ്പോള്‍ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകില്‍ ജീവിത കാലം മുഴുവന്‍ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കില്‍ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു... പെട്ടന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായെന്ന് അമൃത! ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്‍ക്കുന്ന ഫോട്ടോ അമൃതയെ കാണിച്ച് പറയും ഇതാണെന്റെ ആവശ്യമെന്ന് ഗോപി സുന്ദര്‍...

13 SEPTEMBER 2022 06:53 AM IST
മലയാളി വാര്‍ത്ത

അമൃതയ്ക്കും ഗോപിസുന്ദറിനും ഇത്തവണത്തെ ഓണം വളരെ സ്പെഷ്യലാണ്. രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഓണമാണ് അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഇരുവരും ഓണം ആഘോഷമാക്കുകയായിരുന്നു. ഈ ഓണം വിശേഷങ്ങൾ അമൃതയും അഭിരാമിയും അവരുടെ യുട്യൂബ് ചാനലായ എജി വ്ലോ​ഗ്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ വീഡിയോയും മൂവരും ചേർന്നുള്ള രസകരമായ സംഭാഷണത്തിന്റേയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ അമൃത മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു..'എണ്ണയില്‍ വറുത്തത് ഒന്നും ചേട്ടന്‍ കഴിക്കില്ല ഡയറ്റിലാണ്. ബി പി കൂടിയപ്പോഴാണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തില്‍ ഗോപി സുന്ദര്‍ എത്തിയത്' അമൃത പറഞ്ഞു. 'ഡോക്ടറെ കണ്ടപ്പോള്‍ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകില്‍ ജീവിത കാലം മുഴുവന്‍ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കില്‍ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കാന്‍ പറ്റില്ല.' 'അതുകൊണ്ട് ജീവിത രീതി മാറ്റാമെന്ന് കരുതി. ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു' ഗോപി സുന്ദര്‍ പറഞ്ഞു. 'ശ്രുതി ശുദ്ധമായി പാടാൻ കഴിയുന്ന ആളാണ് അമൃത. വണ്ടി ഓടിക്കുമ്പോഴാണ് അമൃത പാട്ട് പ്രാക്ടീസ് ചെയ്യുന്നത്' ഗോപി സുന്ദര്‍ പറഞ്ഞു. 'ഞാൻ എന്നും ​ഗോപി സുന്ദർ ഫാനായിരുന്നു. ​ഗോപി സുന്ദറിനൊപ്പം എളുപ്പം പാട്ട് പാടി തീരും. ഞാൻ പറ്റില്ലെന്ന് പറഞ്ഞാലും അദ്ദേഹം എന്നെ കൊണ്ട് പാട്ട് പാടിക്കും' അമൃത കൂട്ടിച്ചേർത്തു. അമൃതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍ അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുചോദ്യം.

'എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോള്‍ കഴിപ്പ് കുറച്ച് കൂടുതലാണ്' ഗോപി സുന്ദര്‍ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടിയെന്ന് അമൃതയും വെളിപ്പെടുത്തി. 'ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയില്‍ ഞാൻ പ്രതീക്ഷിക്കുന്നത്' ഗോപി സുന്ദര്‍ പറയുന്നു. 'നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ.... കരയുന്ന കുട്ടിക്കേ പാലുള്ളൂ.. അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാന്‍ പറയും' ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദര്‍ പറയും ഇതാണെന്റെ ആവശ്യം... ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേതം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു. സ ഭാവമെന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends