ഇപ്പോൾ താൻ ദിലീപ് അനുകൂലിയെന്ന് വെയ്ക്കാൻ അങ്ങോട്ട് വിളിച്ച് പറയാറുണ്ട്... എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി.. ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു.. അദ്ദേഹത്തിന്റെ ഭാഗമാണ് ന്യായം, ഇത് മറ്റൊരു വിഷയമാണ്.. വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ കൂടുതലായി അനൂകുലിച്ച് കൊണ്ട് ചാനൽ ചർച്ചകളിലും മറ്റും രംഗത്തെത്തുന്ന ദിലീപ് അനുകൂലിയാണ് രാഹുൽ ഈശ്വർ. ദിലീപിനെ കുറിച്ചുള്ള ഓരോ വാർത്തകൾ വരുമ്പോഴും അത് ഏറ്റുപിടിക്കാൻ മുന്നിലുണ്ടാകും രാഹുൽ ഈശ്വർ. എന്നാലിപ്പോഴിതാ ദിലീപ് അനുകൂലി എന്ന് വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഇപ്പോൾ അങ്ങനെ ഉപയോഗിച്ചോയെന്ന് താൻ അങ്ങോട്ട് പറയാറുണ്ടെന്നും പറയുകയാണ് രാഹുൽ ഈശ്വർ. അതിനുള്ള കാരണവും രാഹുൽ വിശദീകരിക്കുകയാണ്..
ദിലീപ്, വിജയ് ബാബു, ഒടുവിൽ സിവിക് ചന്ദ്രൻ കേസിലെല്ലാം ആരോപണ വിധേയർക്കൊപ്പമാണ് രാഹുൽ ഈശ്വർ നിന്നിട്ടുള്ളത്. ഇതിന്റെ പേരിൽ പല ട്രോളുകളും രാഹുലിനെതിരെ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. ദിലീപ് പക്ഷമെന്നോ സിവിക് പക്ഷമെന്നോ എന്ത് പേര് വെച്ചാലും തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് രാഹുൽ പറയുന്നു. ഇപ്പോൾ താൻ ദിലീപ് അനുകൂലിയെന്ന് വെയ്ക്കാൻ അങ്ങോട്ട് വിളിച്ച് പറയാറുണ്ട്. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി. ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗമാണ് ന്യായം, ഇത് മറ്റൊരു വിഷയമാണ്. എന്നിരുന്നാലും ഇത്തരം പേരുകൾ അലോസരപ്പെടുത്താറില്ല ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നത് വാദപ്രതിവാദങ്ങളും ചർച്ചകളുമാണ്. റോമ,ഗ്രീക്ക് കാലം മുതൽ ഇത് ഇങ്ങനെ തന്നെയാണ്.
വാദം ,എതിർവാദം , സമന്വയം ഇതിലൂടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ചില വിഷയങ്ങൾ വെളിയിൽ കാണുന്നതല്ലെന്ന അതിലെ ശരിയെന്ന എന്ന തോന്നലുണ്ട്. ഇപ്പോൾ താൻ നിയമം പഠിക്കുന്നുണ്ട്. ആ നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ കാണാറുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.അതേസമയം രാഹുലിനെതിരെ നിലപാടുകളുടെ പേരിൽ ഉയരുന്ന ട്രോളുകൾ വളരെ വിഷമിപ്പിക്കാറുണ്ടെന്ന് രാഹുലിന്റെ ഭാര്യ ദീപ അഭിമുഖത്തിൽ പറഞ്ഞു. 'എന്തിനാണ് ഇങ്ങനെ നെഗറ്റിവിറ്റി വാങ്ങിക്കൂട്ടുന്നത് ചില കാര്യങ്ങൾ പറയാതിരുന്നൂടെയെന്ന് ചോദിക്കാറുണ്ട്. എന്നാലും അദ്ദേഹം പിൻമാറില്ലെന്നും ദീപ ഈശ്വർ പറഞ്ഞു. എന്നാൽ ട്രോളുകൾ അതിന് പിന്നിൽ വലിയ ഹ്യൂമർ സെൻസ് ഉണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഹെൽത്തി ഹ്യൂമർസെൻസ് ഉണ്ടാകുന്നത് പൊതുവെ നല്ലതാണെന്നും അത് അഭ്യൂസീവ് ആകുന്ന തരത്തിലേക്ക് പോകരുതെന്നുമാണ് കാര്യമെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























