Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ തവണയും പത്ത് തവണ ആലോചിച്ചിട്ട് വേണം ചെയ്യാന്‍.. അവള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടത്.. പുറത്തേക്ക് വന്ന് ചെയ്യുന്നതൊക്കെ ആ കുട്ടിയുടെ ധൈര്യമാണ്! വളരെയേറെ തുറന്ന് പറച്ചിലുകളുണ്ടായിട്ടും ആരോപണവിധേയരെ ആഘോഷിക്കുന്ന രീതിയ്ക്ക് മാത്രം മലയാള സിനിമാ രംഗത്ത് പറയത്തക്ക മാറ്റമുണ്ടായിട്ടില്ല... തുറന്ന് പറഞ്ഞ് പത്മപ്രിയ

13 SEPTEMBER 2022 09:55 AM IST
മലയാളി വാര്‍ത്ത

പൊന്നാനിക്കാരുടെ മലപ്പുറം തല്ലുമാല തിയേറ്ററില്‍ ഓളമായി മാറി 75കോടി കിലുക്കി നില്‍ക്കുന്ന സമയത്ത് ദാ വരുന്നു 'ഒരു തെക്കന്‍ തല്ല് കേസ്'. തിരുവനന്തപുരം ജില്ലയിലെ കടലോരദേശമായ അഞ്ചുതെങ്ങ് ആണ് പശ്ചാത്തലം. കാലഘട്ടം എണ്‍പതുകള്‍. അടിയ്ക്ക് അടി തന്നെ പ്രമേയം. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷാ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്. എന്തായാലും താരങ്ങളെല്ലാവരും ചേർന്ന് സിനിമ കളർ ആക്കിയിട്ടുണ്ട്. അടുത്തിടെയായി മലയാള സിനിമയെ പിടിച്ച് കുലുക്കിയ പീഡന ആരോപണങ്ങളും മീടു ആരോപണങ്ങളും അതായത് ദിലീപ് പ്രതിയായ കേസ് മുതൽ വിജയ് ബാബു കേസും പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ ആരോപണ വിധേയനായ പീഡന കേസും അടക്കമുളളവ മലയാള സിനിമയെ ഞെട്ടിച്ചത് ചെറിയ രീതിയിലല്ല. വളരെയേറെ തുറന്ന് പറച്ചിലുകളുണ്ടായിട്ടും ആരോപണ വിധേയരെ ആഘോഷിക്കുന്ന രീതിയ്ക്ക് മാത്രം മലയാള സിനിമാ രംഗത്ത് പറയത്തക്ക മാറ്റമുണ്ടായിട്ടില്ല. ഈ പ്രവണതയെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ.

പത്മപ്രിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

പ്രതിസ്ഥാനത്ത് ഉളളവര്‍ ആഘോഷിക്കപ്പെടുകയും അതിജീവിതമാര്‍ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ നമ്മുടെ സമൂഹത്തിന്റെ രീതികള്‍ക്ക് വലിയ പങ്കുണ്ട്. അതിലും വലിയ വീഴ്ചയാണ് നിയമസംവിധാനങ്ങള്‍ക്ക് ഉളളത്. ബില്‍ക്കിസ് ബാനുവിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്. അതൊരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്. ശിക്ഷ എന്നത് എന്താണെന്ന് നിര്‍വ്വചിക്കാന്‍ നിങ്ങള്‍ തയ്യാറല്ല. ഇത് ഓകെയാണ് എന്നാണ് നിങ്ങള്‍ പറയുന്നത്. നിയമസംവിധാനങ്ങളെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനുളളത്. ഇത് ഒരു കുറ്റമാണെന്ന് തീരുമാനിച്ച് അതിന് ഒരു വഴി, അതെന്ത് ശിക്ഷ ആയാലും നടപ്പാക്കണം. സമൂഹത്തെ മാറ്റണം എന്നതൊക്കെ ശരിയാണ്. പക്ഷേ 1930കളിലെ ന്യൂയോര്‍ക്ക് സിറ്റി നോക്കിയാല്‍ വളരെ അധികം കുറ്റകൃത്യങ്ങള്‍ നടന്നിരുന്നു. മോഷണവും ബലാത്സംഗവും അടക്കമുളള കുറ്റകൃത്യങ്ങള്‍ വളരെ നടന്നിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമായിരുന്നു. സ്ത്രീകള്‍ക്ക് റോഡുകളിലൂടെ നടക്കാന്‍ പറ്റില്ലായിരുന്നു. അവര്‍ പ്രധാനമായും മാറ്റം വരുത്തിയത് പോലീസിലും നീതിന്യായ സംവിധാനങ്ങളിലും ആയിരുന്നു. ഇന്ന് ന്യൂയോര്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന ഒരു നഗരമാണ്. കൃത്യമായ നീതിന്യായ വ്യവസ്ഥയിലൂടെ ഏതാണ് ശരിയെന്നും ഏതാണ് തെറ്റ് എന്നും കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു പരിഹാരവും സാധ്യമല്ല. അതല്ലെങ്കില്‍ നമ്മള്‍ മാധ്യമങ്ങളിലിരുന്ന് പ്രതികളെ ആഘോഷിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയേ ഉളളൂ. അതില്‍ കാര്യമൊന്നും ഇല്ല.

അതിജീവിതകള്‍ കോടതികളില്‍ കടന്ന് പോകുന്ന പ്രക്രിയ ഒട്ടും സുഖമുളളതല്ല. താനത് അനുഭവിച്ചിട്ടുളളതാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും കുടുംബത്തിനുമെല്ലാം പങ്കുണ്ട്. ഒരു ദുരനുഭവം ഉണ്ടായതിന് ശേഷം എന്ത് മാതൃകയാണ് നല്‍കുന്നത്. പിങ്ക് പോലെ ഒരു സിനിമ വരികയും നോ മീന്‍സ് നോ എന്നൊക്കെ പറയുകയും ചെയ്തിട്ടും ഒരു ജഡ്ജ് വന്നിട്ട് പറയുകയാണ് നിങ്ങള്‍ ഒരാളുടെ ഒപ്പം പോയാല്‍ അത് സമ്മതം ആണെന്ന്. നമ്മള്‍ എവിടേക്കാണ് പോകുന്നത്. ചെയ്യുന്നത് തെറ്റാണ് എന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ അത് തെറ്റാണ്. അമ്മ പോലൊരു സംഘടന ഇത് ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറയുന്നിടത്താണ് തിരുത്ത് വരുന്നത്. വിജയ് ബാബു അടക്കം ആരോപണ വിധേയരായവരെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. എന്താണ് പ്രതിവിധി എന്നാണ് ആലോചിക്കേണ്ടത്.കാരണം അതിജീവിത നേരിട്ട ദുരനുഭവം കൂടാതെ കേസും കോടതിയുമൊക്കെയായി കടന്ന് പോവുകയാണ്. അതില്‍ നിന്ന് അവള്‍ക്ക് എന്താണ് നല്‍കാന്‍ കഴിയുക. അക്കാര്യത്തിലാണ് ഒരു മാതൃക വേണ്ടത്. എന്തുകൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കാരണം അതിന് ഇതുവരെ ഒരു പരിഹാരമില്ല. അതുമായി ചേര്‍ന്ന് ജീവിച്ച് പോകണം. ഇത്തരത്തിലാണ് കുറ്റകൃത്യങ്ങളെ നോര്‍മലൈസ് ചെയ്യുന്നത്. ദിലീപിന്റെ കേസിൽ ആക്രമിക്കപ്പെട്ട നടിയെ നോക്കിക്കാണുന്നത് ഒരു സമമനുഷ്യന്‍ എന്ന തരത്തിലാണ്. ചിലപ്പോള്‍ അവര്‍ക്ക് ഒരു അമാനുഷിക പരിവേഷം ആളുകള്‍ കൊടുക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. കാരണം അത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാം; ആ പരിവേഷത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരുമെന്നത്. ഇത് നമ്മള്‍ ചോദിച്ചിട്ട് വന്ന കാര്യമല്ല. അവളുടെ ധീരത അഭിനന്ദിക്കപ്പെടേണ്ടതാണ്. പുറത്തേക്ക് വരാന്‍ വലിയ പരിശ്രമം ആവശ്യമുണ്ട്. ഓരോ തവണയും പത്ത് തവണ ആലോചിച്ചിട്ട് വേണം ചെയ്യാന്‍. അവള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടത്. പുറത്തേക്ക് വന്ന് ചെയ്യുന്നതൊക്കെ ആ കുട്ടിയുടെ ധൈര്യമാണെന്നും പറയുകയാണ് പത്മപ്രിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends