ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വണങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു! സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വീട്ടിൽ വീണ്ടും ആ സന്തോഷം വന്നെത്തി! സൗന്ദര്യ വീണ്ടും അമ്മയായതോടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ വീണ്ടും ആൺ കുഞ്ഞിന് ജന്മം നൽകി. വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സൗന്ദര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗര്‍ഭകാലത്തെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. 'ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വണങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നുവെന്നും ചിത്രത്തിനോടൊപ്പം കുറിച്ചു. ഒപ്പം ഡോക്ടർമാരോടും താരപുത്രി നന്ദി അറിയിച്ചിട്ടുണ്ട്. ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി 2’, അനിമേഷൻ ചിത്രമായ ‘കൊച്ചടയാൻ’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. യുവനടനും വ്യവസായിയുമായ വിശാഖൻ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭർത്താവ്. 2019 ലായിരുന്നു ഇവരുടെ വിവാഹം. സൗന്ദര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് വേദ്. വ്യവസായിയായ അശ്വിൻ രാം കുമാർ ആണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. 2010 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സൗന്ദര്യ കൊച്ചടൈയാൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായികയാവുന്നത്. 2017ൽ ധനുഷിനെ നായകനാക്കി ഒരുക്കിയ വേലയില്ല പട്ടധാരി 2 ആണ് സൗന്ദര്യ അവസാനമായി ഒരുക്കിയ ചിത്രം. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ ക്രിയേറ്റിവ് ഡയറക്ടർ കൂടിയാണ് സൗന്ദര്യ രജനികാന്ത്.
https://www.facebook.com/Malayalivartha
























