Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെ ചെറിയ പ്രായത്തില്‍ അനുശ്രീയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്.. ഒറ്റമകളായ അനുശ്രീ അമ്മയുടെ കൂടെയാണ് ജീവിച്ചത്.. അച്ഛനുമായി സൗഹൃദമുണ്ടെങ്കിലും രണ്ടാളുടെയും കൂടെ ജീവിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതെ പോയി... ഇതേ അവസ്ഥ തന്നെയല്ലേ, ജനിച്ച് മാസങ്ങളായ കുഞ്ഞിനും സംഭവിക്കാന്‍ പോവുന്നത്! എന്തായാലും മുന്നോട്ടുള്ള ജീവിതത്തില്‍ രണ്ടാളും ഒന്നിക്കണമെന്ന് ആരാധകർ

13 SEPTEMBER 2022 12:22 PM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. അതിനിടയിൽ ദിവസങ്ങൾക്ക് മുൻപ് അനുശ്രീ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി എന്നായിരുന്നു താരം കുറിച്ചത്. ഭര്‍ത്താവുമായി പിണക്കത്തിലാണെന്നും ചെറിയ അകല്‍ച്ചയിലാണെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇതോടെ രൂക്ഷവിമര്‍ശനമാണ് നടിയ്ക്കിപ്പോള്‍ ലഭിക്കുന്നത്. സ്വന്തം അനുഭവം കുഞ്ഞിനും നല്‍കുകയാണോ എന്നാണ് പലരും നടിയോട് ചോദിക്കുന്നത്.' ഭര്‍ത്താവ് വിഷ്ണുവുമായി ചില സൗന്ദര്യ പിണക്കമാണുള്ളതെന്ന് അനുശ്രീ പറഞ്ഞെങ്കിലും ഇരുവരും ഒരുമിക്കുന്നതിനെ പറ്റി വിവരമൊന്നുമില്ല. മകന്റെ നൂല് കെട്ട് ചടങ്ങിനോ ഓണാഘോഷത്തിനോ ഒന്നും വിഷ്ണു എത്താത്തതും ചര്‍ച്ചയായി. ഇതിനിടയിലാണ് പുതിയൊരു ഫോട്ടോയുമായി അനുശ്രീ എത്തിയത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ താനൊരു സിംഗിള്‍ മദറാണെന്നും സ്വതന്ത്രയായ ആര്‍ട്ടിസ്റ്റാണെന്നുമൊക്കെ സൂചിപ്പിച്ചിരുന്നു. സിംഗിള്‍ മദറാണെന്നുള്ള നടിയുടെ വാചകമാണ് ആരാധകരും ഏറ്റുപിടിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനൊരു വേര്‍പിരിയല്‍ ആവശ്യമുണ്ടോന്നാണ് പലരും അനുവിനോട് ചോദിക്കുന്നത്. ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ലേ ഉള്ളുവെന്നും അത് വൈകാതെ വേഗം വേണമെന്നുമൊക്കെ നടിയോട് ആരാധകര്‍ ഉപദേശിക്കുന്നു. മറ്റ് ചിലര്‍ നടിയുടെ ജീവിതത്തില്‍ തന്നെ ഉണ്ടായ മറ്റൊരു അനുഭവവും ചൂണ്ടി കാണിച്ചിരുന്നു. വളരെ ചെറിയ പ്രായത്തില്‍ അനുശ്രീയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഒറ്റമകളായ അനുശ്രീ അമ്മയുടെ കൂടെയാണ് ജീവിച്ചത്. അച്ഛനുമായി സൗഹൃദമുണ്ടെങ്കിലും രണ്ടാളുടെയും കൂടെ ജീവിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതെ പോയി. ഇതേ അവസ്ഥ തന്നെയല്ലേ, ജനിച്ച് മാസങ്ങളായ കുഞ്ഞിനും സംഭവിക്കാന്‍ പോവുന്നതെന്നാണ് അനുശ്രീയോട് പലരും ചോദിക്കുന്നത്. എന്തായാലും മുന്നോട്ടുള്ള ജീവിതത്തില്‍ രണ്ടാളും ഒന്നിക്കണമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. അനുശ്രീയെ പോലെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് നടിയുടെ മാതാപിതാക്കളും. അടുത്ത് അടുത്ത വീട്ടില്‍ താമസിക്കുമ്പോഴാണ് അനുശ്രീയുടെ മാതാപിതാക്കള്‍ ഇഷ്ടത്തിലാവുന്നത്. എന്നാല്‍ പതിനൊന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ആ സമയത്ത് തനിക്ക് നാലര വയസേ ഉണ്ടായിരുന്നുള്ളുവെന്ന് അനുശ്രീ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ എല്ലാ കാര്യത്തിനും അച്ഛന്‍ വരാറുണ്ടെന്നും. അവരെ ഒന്നിപ്പിക്കാന്‍ നോക്കിയിട്ട് നടന്നില്ലെന്നുമൊക്കെ നടി തന്നെയാണ് പറഞ്ഞത്. ഇത് സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കണമെന്നാണ് അനുശ്രീയോട് എല്ലാവരും ആവശ്യപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends