നമുക്ക് ചുംബിച്ചാലോ'! ആരാധകരുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ആ ചോദ്യം.. എല്ലാവരെയും ഞെട്ടിച്ച്കൊണ്ട് ജാൻവിയുടെ ആ മറുപടി; സംഭവം വൈറൽ

ധടക്ക് എന്ന ചിത്രത്തിലൂടെ 2018 ലാണ് ജാന്‍വി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മൂന്നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയിലേക്കാണ് ജാന്‍വി വളര്‍ന്നത്. ഇക്കഴിഞ്ഞ ജൂലൈ അവസാനത്തില്‍ റിലീസ് ചെയ്ത ഗുഡ് ലക്ക് ജെറി എന്ന ചിത്രമാണ് ജാന്‍വിയുടേതായി അവസാനമെത്തിയ ചിത്രം. ഇനി മിലി എന്ന സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത്. ബാവാല്‍ എന്ന ചിത്രവും പൂര്‍ത്തിയായെങ്കിലും അടുത്ത വര്‍ഷമാണ് റിലീസ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്നൊരു സിനിമ കൂടി ജാന്‍വിയുടേതായി വരാനിരിക്കുന്നുണ്ട്. സിനിമയുടെ ഇടവേളകളിലും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ജാന്‍വി കപൂര്‍. പുതിയ ഫോട്ടോഷൂട്ട് പങ്കുവെക്കുന്നതിനൊട്ടം ഇടയ്ക്ക് ആരാധകരുമായി സംവദിക്കാറുമുണ്ട് നടി. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ എന്ന സെക്ഷന്‍ നടി പങ്കുവെച്ചിരുന്നു. ആരാധകര്‍ക്ക് നടിയോട് എന്ത് വേണമെങ്കിലും ചോദിക്കാനുള്ള അവസരമാണിത്. പലരും രസകരമായ ചോദ്യങ്ങളുമായി വന്നപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. തന്നെ ആകര്‍ഷിച്ച ഒത്തിരി ചോദ്യങ്ങള്‍ക്കും ജാന്‍വി ഉത്തരം കൊടുത്തിരുന്നു. അതിലൊരു ചോദ്യം 'നമുക്ക് ചുംബിച്ചാലോ' എന്നായിരുന്നു. പെട്ടെന്ന് ഈ ചോദ്യം കേട്ടാല്‍ നടി എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകരും ചിന്തിക്കാം. എന്നാല്‍ വളരെ ലളിതമായിട്ടുള്ള രീതിയില്‍ 'നോ' എന്ന് മാത്രമാണ് നടി ഇതിന് മറുപടിയായി പറഞ്ഞത്. അതിനൊപ്പം മാസ്‌ക് വെച്ചിട്ടുള്ള ഒരു സെല്‍ഫി ചിത്രവും പങ്കുവെച്ചിരുന്നു. ചോദ്യത്തിലുള്ള അതൃപ്തി വ്യക്തമായി തന്നെ ജാന്‍വി ഇതിലൂടെ പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് ബോള്‍ഡായി തന്നെ മറുപടി പറഞ്ഞ ജാന്‍വിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മുന്നോട്ടുള്ള ജീവിതത്തില്‍ പലപ്പോഴായി വിമര്‍ശനങ്ങളും ഗോസിപ്പുകളുമൊക്കെ കേള്‍ക്കേണ്ടി വരും. അപ്പോഴും ധൈര്യം കൈവിടാതെ മുന്നോട്ട് പോവാന്‍ ജാന്‍വിയ്ക്ക് കഴിയട്ടേ എന്നാണ് ആരാധകരുടെ ആശംസ.
https://www.facebook.com/Malayalivartha
























