അമ്മാവൻ നടൻ കൃഷ്ണം രാജുവിന്റെ മൃതദേഹത്തിനരികിൽ നിന്ന് മാറാതെ നിറകണ്ണുകളുമായി കരഞ്ഞുതളർന്ന് പ്രഭാസ്! വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ

തെലുങ്ക് നടൻ പ്രഭാസിന്റെ പിതൃസഹോദരനും നടനുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം. തെലുങ്ക് സിനിമയിലെ സീനിയർ താരങ്ങളിലൊരാളായ അദ്ദേഹം റിബൽ സ്റ്റാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രഭാസ് നായകനായ രാധേ ശ്യാമിലാണ് അവസാനം അഭിനയിച്ചത്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട് താരത്തിന്. തെലുങ്ക് സിനിമ മേഖലയിൽ നിന്നും നിരവധി പേർ കൃഷ്ണം രാജുവിനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി എത്തിയിരുന്നു. അമ്മാവന്റെ മൃതദേഹത്തിനരികിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന പ്രഭാസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നിറകണ്ണുകളുമായി മൃതദേഹത്തിനരികിൽ നിന്ന് മാറാതെ കരയുന്ന പ്രഭാസാണ് വീഡിയോയിലുള്ളത്. ഗോപിചന്ദ്, മഹേഷ് ബാബു, ചിരഞ്ജീവി തുടങ്ങിയവരെല്ലാം പ്രഭാസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോകളും വൈറലാണ്. പ്രഭാസും കൃഷ്ണം രാജുവും തമ്മിൽ നല്ല ബന്ധമായിരുന്നു. തന്റെ അമ്മാവൻ തന്നെ എത്രമാത്രം പ്രചോദിപ്പിച്ചെന്ന് പ്രഭാസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
2006ൽ ഫിലിംഫെയർ സൗത്ത് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കൃഷ്ണം രാജുവിന് ലഭിച്ചിട്ടുണ്ട്. 1940 ജനുവരി 20ന് പശ്ചിമ ഗോദാവരി ജില്ലയിൽ ജനിച്ച കൃഷ്ണം രാജു 1966ൽ ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ ഗോപി കൃഷ്ണ മൂവീസ് ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമിച്ചു. പിന്നീടുള്ള വർഷങ്ങളിൽ സിനിമയ്‌ക്കൊപ്പം കൃഷ്ണം രാജു രാഷ്ട്രീയത്തിലും തിളങ്ങി. 1991ൽ നരസാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ നിന്ന് വിജയിച്ച അദ്ദേഹം 2004വരെ വാജ്‌പേയി മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാര ചടങ്ങുകളുടെ വീഡിയോയെല്ലാം വൈറലായിരുന്നു. അതേസമയം അമ്മാവന്റെ മൃതദേഹത്തിനരികിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന പ്രഭാസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നിറകണ്ണുകളുമായി മൃതദേഹത്തിനരികിൽ നിന്ന് മാറാതെ കരയുന്ന പ്രഭാസാണ് വീഡിയോയിലുള്ളത്.
https://www.facebook.com/Malayalivartha
























