Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവിനോട് പലരും പലതും പറഞ്ഞിരുന്നു.... ഇക്കാര്യങ്ങള്‍ സത്യമാണോ എന്ന് മഞ്ജുവിന് അറിയണം.. അതിനാണ് അതിജീവിതയോട് ചോദിച്ചത്.. ദിലീപിനെ കുറിച്ചും കാവ്യമാധവനെ കുറിച്ചും വളരെ മോശമാക്കി രാഹുല്‍ ഈശ്വറും ഭാര്യ ദീപയും തന്നോട് റസ്റ്ററന്റില്‍ വച്ച് സംസാരിച്ചിരുന്നു; ദിലീപ് അനൂകുലിയെന്ന് രാഹുൽ ആവർത്തിക്കുമ്പോൾ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ കുത്തിപ്പൊക്കി സോഷ്യൽമീഡിയ...

13 SEPTEMBER 2022 02:39 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാംഘട്ട വിചാരണ നടപടികൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. എട്ടുമാസത്തിനു ശേഷമാണ് കേസിൽ വിചാരണ പുരാരംഭിക്കുന്നത് . കേസിലെ എട്ടാം പ്രതി ദിലീപിനെ സംബന്ധിച്ചും അതിജീവിവതയെ സംബന്ധിച്ചും നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇനി വരാനിരിക്കുന്ന ദിവസങ്ങളും ഇരുവരെയും സംബന്ധിച്ച് നിർണായകം തന്നെയാണ്. അതിനിടയിൽ കേസിൽ വിചാരണ കോടതി ജഡ്ജിക്ക് വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രീം കോടതി സമയം അനുവദിച്ച് കൊടുത്തിരിക്കുകയാണ്. ഈ കേസ് സമയബന്ധിതമായി തീർക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയിൽ പോയിട്ടുണ്ട്. വിചാരണ കോടതിയും ദിലീപും ഒരേ സമയം സുപ്രീം കോടതിയിലേക്ക് പോയ നടപടിയെ നിയമവിദഗ്ദരടക്കം നെറ്റി ചുളിച്ച് കൊണ്ടാണ് നോക്കി കാണുന്നത്'. 'സാധിക്കുമെങ്കിൽ ജനുവരി 30നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിചാരണയുടെ പുരോഗതി നാലാഴ്ചക്കകം അറിയിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

അതിനിടയിൽ കഴിഞ്ഞ ദിവസം ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ എന്തുകൊണ്ട് എങ്ങനെ താൻ ദിലീപ് അനുകൂലിയായി മാറിയെന്നൊക്കെ വെളിപ്പെടുത്തൽ ഉണ്ടായി. കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി. ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗമാണ് ന്യായം, ഇത് മറ്റൊരു വിഷയമാണ് എന്നായിരുന്നു രാഹുൽ അഭിപ്രായപ്പെട്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയ കുത്തിപ്പൊക്കുന്നത് മറ്റൊരു സംഭവമാണ്. ദിലീപ് അനുകൂലിയെന്ന് സ്വന്തമായി തന്നെ പറയുന്ന രാഹുലിന്റെ വായടപ്പിക്കുന്ന രീതിയിലുള്ള ഒരു പഴയ ചർച്ചയാണ് ആരാധകർ കുത്തിപ്പൊക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതിന് മുൻപ് നടത്തിയ ചില തുറന്ന് പറച്ചിലുകളായിരുന്നു ഇപ്പോൾ വൈറലാകുന്നത്. ദിലീപിനെയും കാവ്യമാധവനെയും കുറിച്ച് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും വളരെ മോശമാക്കി സംസാരിച്ചു എന്ന വെളിപ്പെടുത്തലായിരുന്നു അന്ന് ഭാഗ്യലക്ഷ്മി നടത്തിയത്. ഇപ്പോള്‍ ദിലീപിന് വേണ്ടി ചാനലുകളില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെയായിരുന്നു...

രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നതില്‍ വേറെ എന്തോ ഉദ്ദേശമുണ്ട്. കാവ്യയുടെ അമ്മ എന്താണ് പറഞ്ഞത് എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ അമ്മ പറഞ്ഞ വാക്കുകള്‍ വ്യക്തമാക്കിയാല്‍ രാഹുല്‍ ഈശ്വര്‍ ഇങ്ങനെയൊന്നും പറയില്ല. ഇക്കാര്യങ്ങളെല്ലാം പോലീസിനോട് വിശദീകരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാത്ത വ്യക്തിയാണ് മഞ്ജുവാര്യര്‍. തന്റെ സുഹൃത്തായിട്ടും അതിജീവിത ഇക്കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ എന്ന് മഞ്ജുവിന് വിഷമമുണ്ടായിരുന്നു. വീട്ടില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മഞ്ജു അതിജീവിതയോട് ചോദിച്ചു. ഇതെല്ലാം നിനക്ക് അറിയാമായിരുന്നോ എന്ന്. ഈ വേളയിലാണ് അതിജീവിത കാര്യങ്ങള്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. മഞ്ജുവിനോട് പലരും പലതും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സത്യമാണോ എന്ന് മഞ്ജുവിന് അറിയണം. അതിനാണ് അതിജീവിതയോട് ചോദിച്ചത്. ദിലീപിനെ കുറിച്ചും കാവ്യമാധവനെ കുറിച്ചും വളരെ മോശമാക്കി രാഹുല്‍ ഈശ്വറും ഭാര്യ ദീപയും തന്നോട് റസ്റ്ററന്റില്‍ വച്ച് സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞാനൊന്നും പറഞ്ഞിട്ടില്ല. ആ രീതിയില്‍ പുറത്തുവന്ന വിവരം കള്ളമാണ്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തെത്തി എഡിജിപിക്ക് പരാതി നല്‍കി പുറത്തിറങ്ങുകയാണിപ്പോള്‍ എന്നും രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കി. എന്നാല്‍ ഞാന്‍ പല കാര്യങ്ങളും പുറത്തുപറയാത്തത് നിങ്ങളെയും ഭാര്യയെയും നാറ്റിക്കേണ്ട എന്ന് കരുതിയാണെന്ന് ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു. കാവ്യയുടെ ആദ്യ ഭര്‍തൃമാതാവ് വിളിച്ചു സംസാരിച്ച കാര്യങ്ങളും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന് ശേഷമാണ് റസ്റ്ററന്റില്‍ വച്ച് രാഹുല്‍ ഈശ്വറും ഭാര്യയും തന്നോട് മറ്റു ചില കാര്യങ്ങള്‍ പറഞ്ഞത്. രാഹുലിന് മറന്ന് പോയതാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അന്ന് ദിലീപിനെയും കാവ്യയെയും മോശമാക്കി സംസാരിച്ച രാഹുല്‍ ഇപ്പോള്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്നു. ഇത് ഇരട്ട നിലപാടാണെന്നും അന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends