ഇപ്പോള്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത് വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിലാണ്! പ്രത്യേകിച്ച് പാട്ടുകളിലെ വെട്ടിച്ചുരുക്കല്‍ ആത്മാവ് നഷ്ടപ്പെടാന്‍ കാരണമായി; നെറ്റ്ഫ്ളിക്സിനെതിരെ ഗുരുതര ആരോപണവുമായി തല്ലുമാലയിലെ അണിയറ പ്രവര്‍ത്തകര്‍

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം യുവപ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ച ചിത്രം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ കോര്‍ത്തെടുത്താണ് ഖാലിദ് റഹ്‍മാന്‍ ചിത്രം ഒരുക്കിയത്. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടി റിലീസ് ആയി കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ, നെറ്റ്ഫ്ളിക്സിനെതിരെ ഗുരുതര ആരോപണമുയർത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ‘തല്ലുമാല’യുടെ സബ് ടൈറ്റില്‍ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തിന്റെ സബ് ടൈറ്റില്‍ തയാറാക്കിയ സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി അപ്രൂവ് ചെയ്തതിനു ശേഷമാണ് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നെറ്റ്ഫ്ളിക്സിന് അയച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത് വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിലാണ്. പ്രത്യേകിച്ച് പാട്ടുകളിലെ വെട്ടിച്ചുരുക്കല്‍ ആത്മാവ് നഷ്ടപ്പെടാന്‍ കാരണമായെന്നും കുറിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha
























