40 വർഷം വീട്ടുജോലിക്കാരനായി നിന്ന സഹായിയുടെ മകന്റെ കല്യാണത്തിൽ പങ്കെടുത്ത്, താലി കൈമാറി നടൻ ചിയാൻ വിക്രം

വീട്ടുജോലിക്കാരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി നടൻ ചിയാൻ വിക്രം. 40 വർഷം വീട്ടു ജോലിക്കാരനായി തന്നോടൊപ്പം ജോലി ചെയ്ത ഒളിമാരന്റെ മകൻ ദീപക്കിന്റെ വിവാഹത്തിനാണ് വിക്രം പങ്കെടുത്ത്.
ഒളിമാരൻ മരിച്ചതിന് ശേഷം ഭാര്യ മേരി, വിക്രമിന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ്. തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.
വിവാഹച്ചടങ്ങിൽ താലി കൈമാറിയതും വിക്രം തന്നെയാണ്. ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, കൂടാതെ നടൻ വിവാഹ വേദിയിൽ പ്രവേശിക്കുന്നതും നവദമ്പതികൾക്ക് ആശംസകൾ നേരുന്നതും ഫാൻസ് പേജുകളിലൂടെ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























