സിനിമയിലെ വളരെ പ്രധാനപ്പെട്ട സീനായിരുന്നു ലിപ് ലോക്ക്... ലിപ് ലോക്കിലൂടെയാണ് വിഷം കൊടുക്കുന്നത്... അതുകൊണ്ടാണ് അത്തരത്തിലൊരു ഷോട്ട് ചെയ്തത്... പക്ഷെ പിന്നാലെ സംഭവിച്ചത് മറ്റൊന്ന്.. ഇരുവരും തമ്മില്‍ റിലേഷനാണ്, കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി അങ്ങനെ പോയി വാർത്തകൾ; വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുന്നു

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പൻ'. ജോഷി സംവിധാനം ചെയ്‍ത ചിത്രം വൻ വിജയമാണ് നേടിയത്. സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'പാപ്പൻ'. 'സലാം കാശ്‍മീരി'ന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് 'പാപ്പൻ'. 'എബ്രഹാം മാത്യു മാത്തന്‍' എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്. ഒരു ഘട്ടത്തില്‍ സുരേഷ് ഗോപിയ്ക്ക് തന്റെ കരിയറില്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. അത്തരത്തില്‍ ചില ചിത്രങ്ങള്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. അവയില്‍ ഒരു ചിത്രമായിരുന്നു ലങ്ക. മലയാളി പ്രേക്ഷകര്‍ സുരേഷ് ഗോപിയെ പോലെയൊരു നടനില്‍ നിന്നും പ്രതീക്ഷിക്കാത്ത ചില രംഗങ്ങളാണ് സിനിമയെ വിവാദത്തിലാക്കിയത്. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ലങ്ക എന്ന ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിര്‍മ്മാതാവായ സന്തോഷ് ദാമോദരന്‍. ലങ്ക ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപിയും മംമ്തയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെന്നും എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സന്തോഷ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലങ്ക എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ലങ്കയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ കുറച്ച് സീനുകള്‍ കേരളത്തിലാണ് ചെയ്തത്.
തുടക്കം മുതല്‍ ഈ ചിത്രത്തോട് സുരേഷ് ഗോപിയ്ക്ക് താത്പ്പര്യം ഉണ്ടായിരുന്നു. മംമ്ത മോഹന്‍ദാസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലങ്ക. ലിപ് ലോക്ക് രംഗമുള്ളതു കൊണ്ട് മലയാളത്തില്‍ നിന്ന് ഒരു നടി പെട്ടെന്ന് അത് ചെയ്യുമായിരുന്നില്ലെന്ന് സന്തോഷ് പറഞ്ഞു. സിനിമയിലെ വളരെ പ്രധാനപ്പെട്ട സീനായിരുന്നു ലിപ് ലോക്ക്. ലിപ് ലോക്കിലൂടെയാണ് വിഷം കൊടുക്കുന്നത്. അതുകൊണ്ടാണ് അത്തരത്തിലൊരു ഷോട്ട് ചെയ്തത്. അല്ലാതെ ലിപ് ലോക്കിന് വേണ്ടി ചെയ്തതല്ല. മംമ്തയ്ക്ക് ആ സീനില്‍ അഭിനയിക്കാന്‍ എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയ്ക്ക് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി. ചിത്രം റിലീസായതിന് പിന്നാലെ മാദ്ധ്യമങ്ങളില്‍ നിരവധി ഗോസിപ്പുകള്‍ വന്നു. ഇരുവരും തമ്മില്‍ റിലേഷനാണ്, കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാര്‍ത്ത. പക്ഷേ സത്യത്തില്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ നല്ല സുഹൃത്തുക്കളാണെന്നും കുടുംബം കഴിഞ്ഞേ സുരേഷ് ഗോപിയ്ക്ക് എന്തും ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha