Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഞാന്‍ പൊട്ടിക്കരഞ്ഞുപോയി… സിനിമ മോശം ഫീല്‍ഡാണ്. അതിലേക്കു പോയപ്പോള്‍ നീയും മോശമായി

02 NOVEMBER 2015 01:00 PM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ അഭിനയിച്ചതിന് ശേഷം ചില സുഹൃത്തുക്കളുടെ കമന്റ് കേട്ട് താന്‍ പൊട്ടിക്കരഞ്ഞ് പോയെന്ന് പ്രശസ്ത താരം ഷീലു എബ്രഹാം.വിവാഹശേഷം സിനിമയില്‍ എത്തിയ ഷീലു എബ്രഹാം. വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീലു എബ്രഹാം ശ്രദ്ധിക്കപ്പെട്ടത് കാവ്യാമാധവന്‍ പ്രധാന വേഷത്തിലെത്തിയ ഷീ ടാക്‌സിയിലൂടെയാണ്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി സഹനടിമാരില്‍ ഷീലു ഏറെ മുന്‍പന്തിയിലാണ്.
സിനിമാലോകത്തെ ഇപ്പോഴും മോശമായി കാണുന്നവര്‍ ഏറെയുണ്ടെന്ന് ഷീലു പറഞ്ഞു. ഒരു ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് ഷീലു മനസ് തുറന്നത്.
വിവാഹത്തിനുശേഷം എബ്രഹാമിന്റെ ജോലി സൗകര്യാര്‍ത്ഥം ഞങ്ങള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത് മുംബൈയിലാണ്. വീട്ടിലിരുന്ന് ബോറടിച്ച സമയത്ത് ഞാന്‍ പ്രാധാന്യം നല്‍കിയിരുന്നത് സൗഹൃദങ്ങള്‍ക്കായിരുന്നു. പുതിയ ഒരുപാട് ആള്‍ക്കാരെ സുഹൃത്തുക്കളായി കിട്ടി. ആണ്‍പെണ്‍ സൗഹൃദങ്ങളുടെ വലിയൊരു ശൃംഖല തന്നെ എനിക്കുണ്ടായി.
മക്കളുണ്ടായ ശേഷവും ആ സൗഹൃദങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. എല്ലാവരെയും മിക്ക ദിവസങ്ങളിലും ഫോണ്‍ ചെയ്യുകയും ഇടയ്ക്കിടെ എല്ലാവരും ഒരുമിച്ച് ഗെറ്റ്റ്റുഗദര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ശേഷം അവര്‍ക്കെല്ലാം എന്തോ ഒരു അകല്‍ച്ചപോലെ. ആദ്യമൊക്കെ എന്റെ തോന്നലാകാെമന്നു കരുതി സമാധാനിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങനെയല്ല എന്നൊരു തോന്നല്‍. പലരോടും കാര്യമന്വേഷിച്ചെങ്കിലും മിക്കവരും ഒഴിഞ്ഞുമാറി. അവസാനം ഏറെ അടുപ്പമുള്ള ചിലരാണ് പറഞ്ഞത്.
സിനിമ മോശം ഫീല്‍ഡാണ്. അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതുകൊണ്ടാണ് നീയീ പണിക്കുപോയത്.\"\"
സത്യം പറഞ്ഞാല്‍ അതു കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. എബ്രഹാമിന്റെ പിന്‍തുണ ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ എത്തിയത്. എന്നിട്ടാണ് ഞാന്‍ ഏറ്റവും അധികം സ്‌നേഹിച്ച സുഹൃത്തുക്കള്‍ പറഞ്ഞത് ഞാനും എബ്രഹാമും തമ്മിലുള്ള ബന്ധത്തിന് കുഴപ്പമുണ്ടെന്ന്.
സിനിമയില്‍ എത്തിയതിന് ഒരുപാട് സന്തോഷിച്ച എന്നെ ഏറെ വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ ഇതെല്ലാം അറിഞ്ഞ എബ്രഹാം എന്നെ സമാധാനിപ്പിച്ചു.
സിനിമാ ഇന്‍ഡസ്ട്രിയെപ്പറ്റി മോശമായ ഒരുപാട് അഭിപ്രായമുണ്ട്. അതില്‍ ചെല്ലുന്നവരെല്ലാം മോശമാകും എന്നാണ് പലരുടെയും ധാരണ. പ്രത്യേകിച്ചു കല്യാണം കഴിഞ്ഞ ഒരു സ്ത്രീ അതിലേക്കു പോകുമ്പോള്‍.
ഭര്‍തൃസുഖത്തേക്കാള്‍ മറ്റെന്തോ ആഗ്രഹിച്ചിട്ടാണ് അവള്‍ അവിടെയെത്തുന്നത് എന്നാണ് മറ്റുള്ളവര്‍ ചിന്തിക്കുന്നത്. അതൊക്കെ വെറും തെറ്റിദ്ധാരണകള്‍ മാത്രമാണ്.\"\"
പലരുടെയും ഉള്ളില്‍ അഭിനയമോഹമുണ്ടാകും. അവര്‍ക്കൊന്നും സാധിക്കാത്തത് നീ നേടിയെടുത്തപ്പോള്‍ ഉണ്ടായ അസൂയ മാത്രമായിരിക്കും അത്. അതിനെ തള്ളിക്കളയുക, നിന്നെ എനിക്കു പൂര്‍ണ്ണവിശ്വാസമാണ്.
എബ്രഹാമിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് കൂടുതല്‍ പ്ര?ജക്ടുകള്‍ ഏറ്റെടുത്ത് സിനിമയില്‍ സജീവമായത്. നമ്മള്‍ എത്രയൊക്കെ വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ ആയാലും നമുക്ക് ഒരു നല്ലകാര്യം വന്നാല്‍ അസൂയയുടെ കൂരമ്പുകള്‍ അതില്‍ ഒളിഞ്ഞിരിപ്പുണ്ടാവാം. അതുകൊണ്ട് എന്റെ ഇപ്പോഴത്തെ സുഹൃത്തുക്കള്‍ ഭര്‍ത്താവും മക്കളും മാത്രമാണ്.
യഥാര്‍ത്ഥജീവിതത്തില്‍ സാരിയും ചുരിദാറും മാത്രം ധരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ മാത്രം ജീന്‍സും ടോപ്പുമിടും. എന്നെ സാരിയില്‍ കാണാനാണ് എനിക്ക് ഇഷ്ടം.എന്നാല്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വസ്ത്രം ധരിക്കാന്‍ ഓരോ അഭിനേതാവും നിര്‍ബന്ധിതരാണ്. അതിന്റെ ഭാഗമായാണ് സിനിമയില്‍ മോഡേണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
പിന്നെ കഥയോ കഥാപാത്രമോ ഗ്ലാമര്‍ ആവശ്യപ്പെടുന്നെങ്കില്‍ അത് കാണിക്കാന്‍ എന്നിലെ അഭിനേത്രി തയ്യാറാണ്. എന്നാല്‍ സെക്‌സ് ഫീലിങ്ങിനുവേണ്ടി മാത്രം അത്തരം വേഷങ്ങള്‍ ധരിച്ച് അഭിനയിക്കാന്‍ തയ്യാറല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (23 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (38 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (49 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends