ദിലീപിന് ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടം

ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹമില്ലാത്ത ആളായിരുന്നു ദിലീപ്. എന്നാല്‍ അടുത്തകാലത്തുണ്ടായ ചില അനുഭവങ്ങളാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ജീവിതത്തില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എല്ലാം ബോണസാണെന്നാണ് താരം പറയുന്നത്. ഭൂമിയില്‍ ജനിച്ചത് തന്നെ ഭാഗ്യമാണ്. ഒരുപാട് പേര്‍ സ്‌നേഹിക്കുന്നു, അറിയുന്നു, ബഹുമാനിക്കുന്നു , പലരെയും നമുക്ക് സന്തോഷിപ്പിക്കാന്‍ കഴിയുന്നു. എല്ലാം ഭാഗ്യമാണെന്ന് താരം വിശ്വസിക്കുന്നു.
ജീവിതം മറ്റാരുടെയെങ്കിലും പോലെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതില്‍ അര്‍ത്ഥമില്ല. സത്യസന്ധമായി ജോലി ചെയ്യുക എന്നതാണ് പ്രധാനം. പുളയിലൂടെ താറാവ് നീങ്ങുന്നത് കണ്ടിട്ടില്ലേ. നമുക്ക് തോന്നും നല്ല ഭംഗിയാണെന്ന്. വെള്ളത്തിനടിയിലൂടെ നോക്കില്‍ അവ കാലിട്ടടിക്കുന്നത് കാണാം. ആ വെപ്രാളം നാം കാണുന്നില്ല. നമുക്ക് ചുറ്റുമുള്ളവരുടെ ജീവതവും അതുപോലെയാണ്. നോക്കുമ്പോള്‍ എല്ലാവരും ഹാപ്പി. പക്ഷെ, എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. നമുക്ക് ആയിരം രൂപയുടേതാണെങ്കില്‍ അംബാനിക്ക് കോടികളുടെ.
കുട്ടികളെ വലിയ ഇഷ്ടമാണ്. ഭിക്ഷാടനത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ മകള്‍ മീനാക്ഷിയെ താരത്തിന് ഓര്‍മവരും. ചന്ദ്രേട്ടനില്‍ ദിലീപിനൊപ്പം അഭിനയിച്ച പയ്യന്‍ സി.ഐ.ഡി.മൂസ 100 തവണ കണ്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha