ഇന്ദ്രജിത്തിന് നായകവേഷമോ നായക തുല്യവേഷമോ മതി

ഇന്ദ്രജിത്തിന് നായക വേഷമോ നായകതുല്യ വേഷമോ മതി. അതുകൊണ്ട് താരം സഹനടന്റെയും വില്ലന്റെയും വേഷങ്ങള്‍ മതിയാക്കി. അമര്‍ അക്ബറിലും ഡബിള്‍ ബാരലിലും കോഹിന്നൂരിലും അഭിനയിച്ചത് നായകതുല്യ വേഷം ആയത് കൊണ്ടാണ്. തന്റെ കൂടെ വന്ന ജയസൂര്യയും പൃഥ്വിരാജും അടക്കം നായകന്‍മാരായി വിലസുമ്പോള്‍ സൈഡ് വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല. എയ്ഞ്ചല്‍, കാഞ്ചി, മസാല റിപ്പബ്ലിക് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായെങ്കിലും പരാജയപ്പെട്ടു.
ഈ വര്‍ഷം നാല് ചിത്രങ്ങളില്‍ മാത്രമാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. രസം, ഡബിള്‍ ബാരല്‍, കോഹിന്നൂര്‍, അമര്‍ അക്ബര്‍ അന്തോണി. ലാല്‍ജോസിന്റെ സിനിമകളില്‍ ഇന്ദ്രന്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നതാണ്. എന്നാല്‍ നായക തുല്യമല്ലാത്തതിനാല്‍ ഒഴിവാക്കി. ആസിഫ് അലിയെ പോലുള്ളവര്‍ നായകന്‍മാരായി വിലസുമ്പോള്‍ എന്ത് കൊണ്ട് തനിക്കും പറ്റില്ലെന്ന ചിന്തയാണ് താരത്തെ പുതിയ ചുവടിന് പ്രേരിപ്പിച്ചത്. കഥകളും കഥാപാത്രങ്ങളും ധാരാളം തേടിവരുന്നുണ്ടെങ്കിലും നായകന്‍മാത്രം മതിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ചിത്രങ്ങളും കുറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha