ആണുങ്ങളെക്കാള്‍ നല്ലത് പെണ്ണുങ്ങളാ...

ബോളിവുഡ് നടി മനീഷ കൊയ്‌രാള ലേഡി ബോഡി ഗാര്‍ഡിനെ നിയമിച്ചു. നടി തന്നെയാണ് ട്വിറ്റ റിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീയെ സംരക്ഷിക്കാന്‍ കഴിയൂ എന്നാണ് മനീഷ പറയുന്നത്. പുതുതായി നിയമിച്ച ബോഡി ഗാര്‍ഡിന്റെ ചിത്രവും മനീഷ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ബോളിവുഡ് നടി ലേഡി ബോര്‍ഡി ഗാര്‍ഡിനെ നിയമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പലരും ബോഡിഗാര്‍ഡിനെ നിയമിക്കാറുണ്ടെങ്കിലും പുരുഷന്മാരെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും മറ്റും നടിമാര്‍ക്കും നടന്മാര്‍ക്കും സുരക്ഷയൊരുക്കുന്നത് ഇവരാണ്. എന്നാല്‍, ലേഡി ബോഡിഗാര്‍ഡിനെ നിയമിച്ച് മനീഷ മറ്റുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്.
അര്‍ബുദം ബാധിച്ചതിനെ ത്തുടര്‍ന്ന് മനീഷ ഏറെനാളായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ചെഹരെ എന്ന ഹിന്ദി ചിത്രത്തിലും മനീഷ അഭിനയിക്കുന്നു.
രോഗം പൂര്‍ണമായും ഭേദമായിട്ടാണ് സിനിമയിലേക്കുള്ള നടിയുടെ മടങ്ങിവരവ്. ഇടവപ്പാതിയുടെ പ്രമോഷന്റെ ഭാഗമായി നടി കഴിഞ്ഞദിവസങ്ങളില്‍ കേരളത്തി ലെത്തിയിരുന്നു. സിനിമയ്‌ക്കൊപ്പം കാന്‍സറിനെതിരായ ബോധവത്കരണത്തിലും മനീഷ ശ്രദ്ധപതിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha