തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍സിന് 31-ാം ജന്മദിനം

തെന്നിന്ത്യ ഒട്ടാകെ ഇളക്കി മറിച്ച ഗ്ലാമര്‍ സുന്ദരി നയന്‍ താരയ്ക്ക് ഇന്നലെ 31 വയസ് തികഞ്ഞു. തമിഴിലെ ഹാട്രിക്ക് വിജയത്തിന് ശേഷം ഇപ്പോള്‍ പുതിയ നിയമം എന്ന മലയാളചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഷൂട്ടിലാണ് നയന്‍സ്.
മനസ്സിനക്കരെയിലെ ഗൗരി എന്ന നാടന്‍ കഥാപാത്രത്തില്‍ നിന്നും ഇപ്പോഴുള്ള നയന്‍ താരയിലേക്കുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. തമിഴ് സിനിമയിലേക്ക് ശ്രദ്ധ പതിപ്പിച്ച നയന്‍സ് ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇതോടെ തമിഴിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ നിന്നും അവസരങ്ങള്‍ താരത്തെ തേടിയെത്തി.
സൂര്യ നായകനായ മുരഗദോസ് ചിത്രം ഗജിനിയിലെ നയന്‍സിന്റെ ചൂടന്‍ ഗാന രംഗമാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ കൂടിയതോടെ താരത്തിനെ കുറിച്ച് ഗോസിപ്പുകളും വരാന്‍ തുടങ്ങി. എന്നാല്‍ ഇത് ഒരുതരത്തില്‍ നയന്‍ താരയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുക്കയായിരുന്നു.
.ബിക്കിനി വേഷത്തില്‍ അഭിനയിക്കുന്നതിനും താരത്തിന് മടിയുണ്ടായിരുന്നില്ല. ബില്ലയിലെ നയന്‍സിന്റെ ബിക്കിനി വേഷം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍സ് ഇപ്പോള്‍ ചിത്രങ്ങളില്‍ സജീവമാകുന്നത്. റോമിലാണ് നയന്‍സ് ജന്‍മദിനം ആഘോഷിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha