കിംഗ് ഖാന്റെ നാലു കോടിയുടെ പുതിയ വാനിറ്റി വാനിന്റെ വിശേഷങ്ങള്‍

ബോളിവുഡിലെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. എന്നാലും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അദ്ദേഹമല്ല, അദ്ദേഹത്തിന്റെ ആഡംബര വാഹനത്തിന്റെ വിശേഷങ്ങളാണ്.
ഷാരൂഖിന് ഇപ്പാള്‍ ഒരു പുതിയ വാനിറ്റി വാന്‍ ഉണ്ട്. അതിന്റെ വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ ബോളീവുഡിലെ സംസാരവിഷയം. നാലു കോടി രൂപയാണ് ഷാരൂഖ് ആ വാനിനു വേണ്ടി മുടക്കിയത്.
ബി9ആര്‍ വോള്‍വോ ആണ് ആഡംബര വാനാക്കി രൂപമാറ്റം ചെയ്തത്. പ്രശസ്ത ഓട്ടോമൊബൈല്‍ ഡിസൈനറായ ദിലീപ് ഛബ്രിയയാണ് ഇതു രൂപകല്പന ചെയ്തത്.
280 ചതുരശ്ര അടി വലിപ്പമുള്ള വാനില്‍ മീറ്റിംഗ് റൂം, ബെഡ്‌റൂം, ടോയ്‌ലറ്റ്, മെയ്ക്ക്അപ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേകം നിര്‍മിച്ച ഹൈഡ്രോളിക് സംവിധാനം വഴി വാനിന്റെ വലിപ്പം 360 ചതുരശ്ര അടിയായി കൂട്ടുകയും ചെയ്യാം.
വളരെ ആകര്‍ഷകമായ നിറത്തിലും രൂപഭംഗിയിലുമാണ് വാനിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയ്‌ക്കൊപ്പം എല്‍ഇഡി ഗ്ലാസ് ഫ്‌ളോറും ഉള്‍ഭാഗത്തിനെ മനോഹരമാക്കുന്നു. കൂടാതെ 4കെ ടെലിവിഷന്‍ സെറ്റ്, സാറ്റലൈറ്റ് ടിവി, സൗണ്ട് സിസ്റ്റം, ടച്ച് കണ്‍ട്രോള്‍ ലൈറ്റിംഗ് സിസ്റ്റം, എല്ലാ റൂമുകളിലും ആപ്പിള്‍ ടിവി, വൈ-ഫൈ എന്നിവയുമുണ്ട്.
വാന്‍ രൂപമാറ്റം ചെയ്യുന്നതിനായി രണ്ടുമാസത്തോളമെടുത്തെന്നാണ് റിപ്പോര്‍ട്ട്. ബി9ആര്‍ വോള്‍വോയുടെ ഡിസൈനില്‍ എപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വാനിറ്റിവാനായി മാറ്റേണ്ടത് എന്നതിനെ സംബന്ധിച്ച് ഷാരൂഖ് ദിലീപ് ഛബ്രിയയോട് ആശയങ്ങള്‍ പങ്കുവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha