നരേന്‍ മലയാളം ഉപേക്ഷിക്കുന്നു

നടന്‍ നരേന്‍ മലയാളചിത്രങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു. അത് നഷ്ടമാണോ എന്ന് ചോദിച്ചാല്‍ നഷ്ടമാണെന്നും താരം പറയുന്നു. നഷ്ടം ഓര്‍ത്താല്‍ തമിഴ് ഉപേക്ഷിക്കേണ്ടിവരും. അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ് ഇന്‍ഡസ്ട്രി വലുതാണ്. അവിടെ വിജയിക്കാനും പാടാണ്. മലയാളത്തെ അപേക്ഷിച്ച് നാലിരട്ടി കോമ്പറ്റീഷനാണുള്ളത്. മലയാളത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ തമിഴിലേക്ക് മടങ്ങി പോക്ക് എളുപ്പമല്ല. തമിഴില്‍ കുറച്ച് പടങ്ങളേ നരേന്‍ ചെയ്തുള്ളൂ. എല്ലാം ശക്തമായ വേഷങ്ങളാണ്.
തമിഴില്‍ ശക്തമായ വിജയം നേടാനായില്ലെങ്കില്‍ മലയാളത്തിലേക്ക് വരുമെന്നും നരേന്‍ വ്യക്തമാക്കി. അടുത്ത ചിത്രം തമിഴിലും തെലുങ്കിലുമാണ് ചെയ്യുന്നത്. കത്തുകുട്ടി എന്ന ചിത്രം റിലീസാകാനുണ്ട്. അതിന്റെ വിജയത്തിനനുസരിച്ച് ഇരിക്കും ഈ ചിത്രത്തിന്റെ ഭാവിയെന്നും താരം വ്യക്തമാക്കി. സോളോ വേഷം കിട്ടുന്നത് കൊണ്ടാണ് തമിഴ് ചെയ്യുന്നത്. മലയാളത്തില്‍ മുമ്പ് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴില്ല. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ മാത്രമാണ് ചെയ്തത്.
കുത്തുക്കുട്ടി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും നരേനാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് അടുത്തുള്ള കുഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകരുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് പ്രതീക്ഷയുണ്ടെന്നും നരേന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha