രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ രണ്ട് കട്ടി വേണമെന്ന് റിമി ടോമി

ടി.വിയിലും ഇപ്പോ സിനിമയിലും താരമായതോടെ എവിടെ പോയാലും റിമി ടോമിയെ കാണാന്‍ ആളുകള്‍ കൂടും. വേണമെങ്കില്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാമെന്ന് ആരോ പറഞ്ഞു. എന്നാല്‍ രാഷട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രണ്ട് കട്ടികള്‍ വേണമെന്നാണ് റിമി പറയുന്നത്. ഒന്ന് മനക്കട്ടി, രണ്ട് തൊലിക്കട്ടി. രണ്ടും തനിക്കില്ലെന്നും താരം പറഞ്ഞു. ചെറിയ പ്രശ്‌നങ്ങള്‍ വന്നാല്‍ മൂഡൗട്ടാകുന്ന പ്രകൃതക്കാരിയാണ് റിമി. രാഷ്ട്രീയത്തില്‍ അത് പറ്റില്ല. എന്തൊക്കെ സംഭവിച്ചാലും ചിരിച്ച് നില്‍ക്കണ്ടേ. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനം ഇഷ്ടമാണ്, കുറച്ച് മനക്കട്ടി വന്നശേഷം അവസരം കിട്ടിയാല്‍ പരാഷ്ട്രീയം നോക്കാമെന്ന് റിമി പറഞ്ഞു.
പട്ടംപോലെ , 1983 തുടങ്ങിയ ചിത്രങ്ങളില്‍ റിമിയെ വിളിച്ചിരുന്നു. എന്നാല്‍ വേണ്ടെന്ന് വെച്ചു. ആ സിനിമകളൊക്കെ തിയറ്ററിലെത്തിയപ്പോള്‍ അഭിനയിച്ചാല്‍ മതിയെന്ന് തോന്നി. തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ ഹിന്ദു വിവാഹപ്രകാരമാണ് റിമി വിവാഹം കഴിച്ചത്. ഇനി മുസ്ലിം ആചാരപ്രകാരമുള്ള വിവാഹംകൂടി വേണമെന്ന് റിമി ആഗ്രഹിക്കുന്നു. റിമിയുടെ യഥാര്‍ത്ഥ വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമായിരുന്നു. സിനിമയിലേയും ടി.വിയിലെയും പരിപാടികള്‍ സ്വന്തം ഭര്‍ത്താവ് സഹിക്കുന്നുണ്ട്, ആസ്വദിക്കുന്നുണ്ട്. അതാണ് തന്റെ ആത്മവിശ്വാസമെന്നും റിമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha