രാജ്യം വിടണമോ എന്ന് ഭാര്യപോലും ചിന്തിക്കുന്നുണ്ടെന്ന് അമീര്‍ ഖാന്‍

രാജ്യം വിടണമോ എന്ന് തന്റെ ഭാര്യപോലും ചിന്തിക്കുന്നുണ്ടെന്ന് പ്രശസ്ത ബോളീവുഡ് താരം അമീര്‍ ഖാന്‍.
ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിലതാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. മാസങ്ങളായി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ന്ന് വരികയാണ്. മക്കളെ ഓര്‍ത്ത് തന്റെ ഭാര്യ ഭയപ്പെടുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അമീര്‍ പറഞ്ഞു.
രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ അടക്കമുള്ളവര്‍ അവാര്‍ഡുകള്‍ തിരികെനല്‍കി പ്രതിഷേധിക്കുന്നതില്‍ താന്‍ പിന്തുണയ്ക്കുന്നു. അക്രമ സാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാര്‍ഗ്ഗമാണിത്. നിയമം കൈയ്യിലെടുക്കാത്ത പക്ഷം ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്നും അമീര്‍ ഖാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha