തന്റെ ആരോഗ്യനില ഗുരുതരമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍

ശാരീരികമായി തന്റെ ആരോഗ്യനില ഗുരുതരമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍. ലിവര്‍ സിറോസിസ് ഉണ്ടെന്നും അതിന് പതിവായി ചികിത്സതേടി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അണുബാധയുള്ള രക്തം കുത്തിവെച്ചതു കൊണ്ടാണ് സിറോസിസ് പിടിപെട്ടത്. തന്റെ കരളിന്റെ 25% മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. \'കൂലി\' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും അദ്ദേഹം പറയുന്നു.
ഹെപ്പതിസിസുമായി ബന്ധപ്പെട്ട ഒരു മീഡിയ കാമ്പെയ്‌നിനു തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. \'യാദൃശ്ചികമായാണ് എന്നെ ഹെപ്പതിസിസ് ബി പിടികൂടിയത്. \'കൂലി\'യുടെ സെറ്റിലുണ്ടായ അപകടത്തിനുശേഷം എനിക്ക് 200 ഓളം ദാതാക്കളില്‍ നിന്നായി 60 കുപ്പി രക്തം കയറ്റിയിരുന്നു. ഹെപ്പതിസിസ് ബി വൈറസ് ബാധിച്ചാല്‍ മൂന്നുമാസത്തിനുശേഷമേ തിരിച്ചറിയാന് സാധിക്കൂ. എനിക്കു രക്തം തന്നവരില്‍ ഒരാള്‍ക്ക് ഹെപ്പതിസിസ് ബി വൈറസ് ബാധയുണ്ടായിരുന്നു. അത് എന്റെ ശരീരത്തിലും എത്തി.\'
\'2000 വരെ എനിക്കു പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാല്‍ അപകടം നടന്ന് 18 വര്‍ഷം കഴിഞ്ഞപ്പോള്‍ പതിവു മെഡിക്കല്‍ പരിശോധനയില്‍ രോഗവിവരം വെളിവായി. എന്റെ കരളില്‍ അണുബാധയുണ്ടെന്നും കരളിന്റെ 75% എനിക്ക് നഷ്ടമായെന്നും അവരെന്നോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ കാണുന്നത് 25% കരള്‍മാത്രം ശേഷിക്കുന്നയാളെയാണ്. അതാണ് ഏറ്റവും മോശം കാര്യം. നല്ല കാര്യമെന്താണെന്നുവെച്ചാല്‍ നിങ്ങള്‍ 12% കൊണ്ടുവരെ അതിജീവിക്കാമെന്നതാണ്. പക്ഷെ ആ ഘട്ടം വരെയെത്താന്‍ ആരും ആഗ്രഹിക്കില്ല.\' എന്നാണ് അമിതാഭ് പറഞ്ഞത്.
രോഗവിവരം വെളിപ്പെടുത്തിയ അമിതാഭ് ഇന്ത്യയിലെ ഡോക്ടര്‍മാരെയും വൈദ്യശാസ്ത്രരംഗത്തെ സൗകര്യങ്ങളെയും ഏറെ പുകഴ്ത്തുകയും ചെയ്തു. ടിബി, ഹെപ്പതിസിസ് ബി എന്നിവ ചികിത്സിക്കുന്നതില്‍ ഇന്ത്യയിലെ ആരോഗ്യരംഗം ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തു പോകാന്‍ കഴിയുമായിരുന്നിട്ടും താന്‍ ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് ഇവിടെ ചികിത്സ തേടുകയാണുണ്ടായത്. വിദേശത്തുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയപ്പോള്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ എന്താണോ പറഞ്ഞത് അതു തന്നെ അവര്‍ക്കും പറയാനുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha