ഇന്ത്യയില്‍ ജീവിക്കുന്ന രണ്ട് മില്യണ്‍ ജനങ്ങളും രാജ്യം വിടണോ..? അമീര്‍ഖാന് മറുപടിയുമായി അനുപം ഖേര്‍

രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്നും രാജ്യം വിടണമോയെന്ന് തന്റെ ഭാര്യപോലും ചിന്തിക്കുന്നുണ്ടെന്ന ആമിര്‍ ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അഭിനേതാവായ അനുപം ഖേര്‍ രംഗത്ത്. പ്രിയപ്പെട്ട അമീര്‍ ഖാന്‍, താങ്കളുടെ ഭാര്യ ഏത് രാജ്യത്ത് നിന്നാണോ വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നത് ആ രാജ്യം തന്നെയാണ് താങ്കളെ വളര്‍ത്തിയെടുത്തതെന്ന കാര്യം അവരോട് പറഞ്ഞിരുന്നോ എന്ന് അനുപം ഖേര്‍ ചോദിച്ചു. ഇതിലും മോശമായ സമയങ്ങളിലും താങ്കളും ഭാര്യയും ഈ രാജ്യത്ത് ജീവിച്ചിരുന്നു. അന്നൊന്നും ഈ രാജ്യം വിട്ടുപോകണമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേയെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ വിശ്വസീനിയമല്ലാത്ത ഇന്ത്യ അസഹിഷ്ണുത നിറഞ്ഞ ഇന്ത്യയായി താങ്കള്‍ക്ക് മാറിയത് കഴിഞ്ഞ ഏഴോ എട്ടോ മാസത്തിനിടെയാണോ? അസഹിഷ്ണുതയുടെ പേരില്‍ രാജ്യം വിടുന്നതിനെ കുറിച്ച് താങ്കളും ഭാര്യയും ആലോചിക്കുന്നു അപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്ന ബാക്കി രണ്ട് മില്യണ്‍ ജനങ്ങള്‍ എന്തുചെയ്യണം? അവരും ഇന്ത്യ വിടണോ അതോ ഭരണകൂടം മാറുന്നതുവരെ കാത്തിരിക്കണോ? രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയല്ല നിങ്ങള്‍ ചെയ്യേണ്ടത് മറിച്ച് നല്ല നാളെയെ കുറിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് വേണ്ടതെന്നും അനുപം പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അമീറിന് മറുപടി നല്‍കിയത്.ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും. സുരക്ഷിതത്വ ബോധവും നീതി ലഭിക്കുമെന്ന ബോധവും ജനങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ആമീര്‍ ഖാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha