ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി

തെന്നിന്ത്യന്‍ താരരാജ്ഞിയും മലയാളിയുമായ നടി നയന്‍താരയുടെ പ്രതിഫലം രണ്ടര കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാവുകയാണ് നയന്‍സ്. ഈ വര്‍ഷത്തെ തമിഴിലെ മൂന്നു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്ന തനി ഒരുവന്‍, മായ, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു നയന്‍താര. ഇതോടെയാണ് പ്രതിഫലം ഉയര്‍ത്തിയതത്രേ.
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നയന്‍താര 2005ല്‍ അയ്യ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തെത്തിയത്. പിന്നീടു നയന്‍സിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായി. ഇതിനിടെ പ്രണയ ഗോസിപ്പുകളിലും നയന്‍സ് നിറഞ്ഞു,
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതോടെ കുറച്ചു കാലം സിനിമയില്‍ നിന്നു വിട്ടുനിന്ന നയന്‍സ് വളരെ ശക്തമായാണു പിന്നീടു മടങ്ങിയെത്തിയത്. ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നയന്‍സിന്റേതായി പുറത്തു വന്നു. നിരവധി ചിത്രങ്ങളാണ് നയന്‍താരയെ കാത്തിരിക്കുന്നത്. ഇതിനിടെയാണ് പ്രതിഫലം ഉയര്‍ത്തിരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha