മുകേഷ് ദേവികയുടെ ഹൃദയത്തില്‍ കയറിയതെങ്ങനെ?

സംഗീതനാടക അക്കാദമിയില്‍ വെച്ചാണ് മുകേഷും ദേവികയും കണ്ടു മുട്ടിയതെന്നും പരിചയപ്പെട്ടതെന്നും പ്രണയിച്ചതെന്നും പലരും പറയുന്നുണ്ട്, എന്നാല്‍ കഥ അങ്ങനെയല്ല. ഖത്തറില്‍ വേള്‍ഡ് മലയാളി അസോസിയേഷന്‍ ഒരു നൃത്തപരിപാടി സംഘടിപ്പിച്ചു. അവിടെവെച്ചാണ് ദേവിക മുകേഷിനെ ആദ്യമായി കാണുന്നത്. കണ്ടപാടെ മുകേഷ് ചോദിച്ചു, അക്കാദമിയുടെ മീറ്റിംഗിനൊന്നും കാണാനില്ലല്ലോ. താല്‍പര്യമില്ലെന്ന് ദേവിക പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ പറ്റില്ലെന്ന് പറഞ്ഞു മുകേഷ് പോയി. അത് കഴിഞ്ഞ് നര്‍ത്തകി രാജശ്രീ വാര്യര്‍ പറഞ്ഞു, മുകേഷ് നല്ല മനുഷ്യനാണെന്ന്.
നൃത്തത്തിന്റെ തലേന്ന് രാത്രി ദേവികയും രാജശ്രീയും ഒരുമിച്ചാണ് താമസിച്ചത്. ആ സമയം സിനിമാക്കരുടെ കുറ്റം പറഞ്ഞിരിക്കുകയായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായം കേട്ടപ്പോള്‍ മനസിനെ സ്പര്‍ശിച്ചു. പരിപാടികഴിഞ്ഞ് വിമാനത്താവളത്തിലെത്തിയപ്പോള്‍ മുകേഷിനെയും രമേഷ് പിഷാരടിയെയും കണ്ടു. മുകേഷ് ഉടന്‍ ചോദിച്ചു, വിവാഹം കഴിച്ചതാണോ? അതേ എന്ന് പറഞ്ഞപ്പോള്‍ പുള്ളി തിരികെ പോയി. മറ്റൊരിക്കല്‍ മുകേഷ് വിളിച്ചു, ഞാന്‍ പാലക്കാട്ട് വരുന്നുണ്ട്, വീട്ടിലോട്ടൊന്ന് വന്നോട്ടെ. വരാന്‍ പറഞ്ഞു. മുകേഷ് ചെന്നു ചായ കുടിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞ് സ്ഥലം വിട്ടു.
ഒരു കൊല്ലം കഴിഞ്ഞ് മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനും ദേവികയുടെ വീട്ടില്‍ ചെന്ന് വിവാഹം ആലോചിച്ചു. വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ദേവിക ആലോചിച്ചിരുന്നില്ല. ആറ് മാസം കഴിഞ്ഞ് ദേവിക മുകേഷിനെ വിളിച്ചു. വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചു. മകന്റെ കാര്യത്തിലും നൃത്തത്തിന്റെ കാര്യത്തിലും തടസം ഉണ്ടാകില്ലെന്നും മുകേഷ് ഉറപ്പ് കൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha