പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കി മമ്മുട്ടി

ചെന്നെയില്‍ പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കി നടന്‍ മമ്മുട്ടി. ചെന്നെയിലുള്ള തന്റെ അടുത്ത സുഹൃത്തുകളുടെ ഫഌറ്റുകളിലും വീടുകളിലുമാണ് മമ്മുട്ടി താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രളയത്തില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് താമസവും, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്യിതാണ് മമ്മൂട്ടി രംഗത്തെത്തിയിരിക്കുലന്നത്. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട് വീട്ടില്‍ മമ്മൂട്ടി കുറിച്ചു. ഇതിന് പുറമെ ചെന്നൈയില്‍ താമസസൗകര്യമൊരുക്കിയ നിരവധി പേരുടെ പേരും ഫോണ്‍ നമ്പറുകളും മമ്മൂട്ടി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha