നീണ്ട പതിനേഴുവര്ഷങ്ങളുടെ ഇടവേളയ്ക്കുശേഷം നടി ശാന്തികൃഷ്ണ ചിലങ്കകെട്ടി അരങ്ങിലേയ്ക്ക്

നീണ്ട പതിനേഴുവര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താളലയങ്ങളുടെ ലാസ്യ നൃത്തവുമായി നടി ശാന്തികൃഷ്ണ അരങ്ങിലെത്തുന്നു. അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന സൗത്ത് ഫ്‌ലോറിഡയിലെ മയാമിയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ശാന്തികൃഷ്ണ എത്തുന്നത്.
ഡിസംബര്‍ 12 ന് വൈകീട്ട് ആറിന്, കൂപ്പര്‍ സിറ്റി ഹൈസ്‌കൂളിലാണ് ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളികളുടെ മനസ്സില്‍ ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ സൂപ്പര്‍ നായികയോടൊപ്പം, ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത റേഡിയോ അവതാരിക രേഖാ നായരുടെ നൃത്തവും ഉണ്ടായിരിക്കും. കൂടാതെ ബാന്‍ഡ് മേളം, കുട്ടികളുടെ കല പരിപാടികള്‍, ഗാന സന്ധ്യ , ക്രിസ്മസ് കാരള്‍ എന്നിവ ഉണ്ടായിരിക്കും. പരിപാടികളിലെ ഏറ്റവും ആകര്‍ഷണം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 55\' എല്‍ ഈ ഡി ടീവി നല്കുന്നതാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha