ഞങ്ങളുമുണ്ട്...വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സിനിമാ താരങ്ങള്‍

ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സിനിമാ താരങ്ങള്‍ എത്തി. നിരവധി പേരാണ് ചെന്നൈയില്‍ കനത്ത പേമാരിയില്‍ കുടുങ്ങിയിരിക്കുന്നത്. സിനിമാ താരങ്ങളായ നിരവധി പേര്‍ ഇതിനൊടകം തന്നെ സഹായവുമായി എത്തികഴിഞ്ഞു. ഒരു ലക്ഷം രൂപയാണ് നടി മഞ്ജു വാര്യര്‍ സഹായമായി നല്‍കിയത്. തമിഴ്‌നാട്ടിലെ നടികര്‍ സംഘത്തിന്റെ നേതാവായ വിശാലിനാണ് മഞ്ജു തുക കൈമാറിയിരിക്കുന്നത്.
നടന്‍ അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. നടികര്‍ സംഘം വഴിയാണ് സിനിമാ താരങ്ങള്‍ തമിഴ്‌നാടിനുള്ള തുക കൈമാറുന്നത്. കൂടാതെ മമ്മൂട്ടിയും സഹായവുമായി എത്തിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെന്നൈയുടെ അടുത്ത പ്രദേശങ്ങളില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് താരം. പത്ത് ലക്ഷം രൂപ സംഭാവന ചെയ്തുക്കൊണ്ട് തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് മരിമകനും നടനുമായ ധനുഷും അഞ്ച് ലക്ഷം രൂപയും സഹായം നല്‍കി. കൂടാതെ സൂര്യയും സഹോദരന്‍ കാര്‍ത്തിയുടെയും കുടുംബത്തില്‍ നിന്ന് 25 ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്.
കൂടാതെ ചെന്നൈയ്ക്ക് സഹായവുമായി ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാം സഹായങ്ങളും നല്‍കുമെന്നും അമിതാ ബച്ചന്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുവെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ദുരിതം അനുഭവിക്കുന്നവായി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha