മോഹന്‍ലാലിന്റെ മുറിയിലേക്ക് സിദ്ധിഖിനെ ക്ഷണിച്ചതെന്തിന്?

കര്‍ണാടകത്തിലെ ഹൊഗനയ്ക്കല്‍ എന്ന സ്ഥലത്താണ് നരന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നത്. വളരെ റിമോട്ടായ സ്ഥലം. അവിടെ അധികം ഹോട്ടലുകളൊന്നുമില്ല. മോഹന്‍ലാലും ജോഷിയും സിദ്ധിക്കുമെല്ലാം താമസിച്ചിരുന്നത് ഒരു ഹോട്ടലിലാണ്. ഒരു ദിവസം മോഹന്‍ലാല്‍ സിദ്ധിക്കിനോട് പറഞ്ഞു. \'അണ്ണാ എന്റെ റൂമില്‍ കിടക്കാം. ഞാന്‍ തനിച്ചല്ലേ.\'പിന്നെ സിദ്ധിഖിന്റെ കിടപ്പും പൊറുതിയുമെല്ലാം അവിടെയായി. പിന്നീടാണ് മനസ്സിലായത് ആ ഹോട്ടലില്‍ ലാലിന്റെ മുറിയില്‍ മാത്രമേ എ.സിയുള്ളൂവെന്ന്. അത് മനസ്സിലാക്കിയിട്ടാവണം ലാല്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് ക്ഷണിച്ചത്. പക്ഷേ അതൊന്നും പുറത്തറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുതരുന്നതിലുടെയാണ് മോഹന്‍ലാല്‍ സന്തോഷം കണ്ടെത്തുന്നത്. ലൊക്കേഷനുകളില്‍ മോഹന്‍ലാല്‍ ഒരിക്കലും ഇറിട്ടേറ്റഡാകുന്നത് കണ്ടിട്ടില്ല. താന്‍ അതിന്റെ ഉസ്താദാണെന്ന് സിദ്ധിഖ് പറയുന്നു. ഷോട്ടിന് റെഡിയായി നില്‍ക്കുമ്പോള്‍ അനാവശ്യമായി ഡിലേ ഉണ്ടാകുന്നതും ആരെങ്കിലും ഒച്ചയെടുക്കുന്നതും താന്‍ പ്രകോപിതനാകും. വഴക്കുണ്ടാക്കും. പക്ഷേ ലാല്‍ ശാന്ത ചിത്തനാണ്. എങ്ങനെ ഇതിന് കഴിയുന്നുവെന്ന് ഒരിക്കല്‍ ലാലിനോട് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.
\'അണ്ണാ ഞാനും നിങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ദേഷ്യപ്പെടുന്നൊരു സാഹചര്യമുണ്ടായാല്‍ അത് ഇവിടെയുള്ള എല്ലാവരേയും വിഷമിപ്പിക്കും. ഒരു പ്രോജക്ടിന്റെ സെന്റര്‍ ഓഫ് അട്രാക്ഷന്‍ എന്ന നിലയില്‍ നമ്മള്‍ സന്തോഷിച്ചുകാണാനാണ് അവര്‍ക്കിഷ്ടം. അത് ആത്യന്തികമായി ഗുണം ചെയ്യുന്നത് സിനിമയെതന്നെയാണ്.\'
ലാലിന്റെ അച്ഛന്‍ മരിച്ചദിവസം സിദ്ധിഖ് വീട്ടില്‍ എത്തി. അന്നും ശാന്തനായിട്ടാണ് ലാലിനെ കണ്ടത്. പെട്ടെന്ന് അദ്ദേഹം ചോദിച്ചു.
\'ഇന്നുമുതല്‍ എനിക്ക് അച്ഛനെ കാണാന്‍ പറ്റില്ല അല്ലേ സിദ്ധീ...\' ആ ചോദ്യം കണ്ണ് നനയിച്ചു. ശരിയാണല്ലോ മരിച്ചവര്‍ എന്നെന്നേക്കുമായി ഓര്‍മ്മയാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha