ക്ഷമിക്കണം വീട്ടിലേക്ക് വരരുത്... ചെന്നെയിലെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് മമ്മൂട്ടിയുടെതല്ല; തെറ്റായ വാര്‍ത്ത പ്രചരിച്ചതോടെ വീട്ടില്‍ സുരക്ഷ ശക്തമാക്കി

ചെന്നൈയിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള സഹായഹസ്തം ഒരുക്കിയ താരങ്ങളെ ലോകം കൈയ്യടിയോടെ വരവേറ്റിരുന്നു. ഇക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. കനത്ത മഴയില്‍ അകപ്പെട്ടവര്‍ക്കായി മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ അഭയം നേടാമെന്ന തരത്തിലുള്ള പോസ്റ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ആ പോസ്റ്റ് മമ്മൂട്ടിയുടെതായിരുന്നില്ല. മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്ത മമ്മൂട്ടി പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍.
നഗരത്തിന്റെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ സമീപിക്കാവുന്നവരുടെ ഫോണ്‍ നമ്പറും പേരും ഉള്‍പ്പെടുത്തി പ്രചരിക്കുന്ന മറ്റൊരാളുടെ ഫേസ്ബുക്ക് സന്ദേശം താരം ഫോര്‍വാര്‍ഡ് ചെയ്തതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചത്.
\'അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട്.\' എന്ന ബ്രിജേഷ് എന്നയാളുടെ സന്ദേശമാണ് മമ്മുട്ടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് വാര്‍ത്തയായത്.
ലണ്ടനില്‍ വൈറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജനങ്ങള്‍ക്ക് സഹായമാകട്ടെ എന്ന് കരുതി ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റ് മമ്മൂട്ടി ഫോര്‍വാര്‍ഡ് ചെയ്തത്. വാര്‍ത്ത പ്രചരിച്ചതോടെ ജനം എത്തുമെന്ന് കണ്ടു ചെന്നൈയിലെ അണ്ണാമലൈപുരത്തുള്ള മമ്മൂട്ടിയുടെ വീട്ടില്‍ സുരക്ഷശക്തമാക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha