മേഘ്‌നാരാജിന്റെ സ്വപ്നം

നടിയും ഗായികയുമായ മേഘ്‌നാരാജിന് എ.ആര്‍ റഹ്മാന്റെ മ്യൂസിക്കില്‍ പാടണം. തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണതെന്ന് താരം പറഞ്ഞു. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തില്‍ മേഘ്‌ന പാടിയിട്ടുണ്ട്. ദേവരാവനേ ബിന്ദു ഗുരു എന്ന കന്നട ചിത്രത്തില്‍ പാടിയ പാട്ട് ഹിറ്റാണ്. പുനീത് രാജ്കുമാറും സുധീപും പ്രേമുമാണ് താരത്തിനൊപ്പം ഈ പാട്ട് പാടിയിരിക്കുന്നത്. താരങ്ങള്‍ പാടുന്ന പാട്ട് പോപ്പുലറാണ്. അതുകൊണ്ടാണ് പല സംവിധായകരും ഇങ്ങനെ ചെയ്യുന്നത്.
മേഘ്‌നയുടെ പിതാവ് നാടക പ്രവര്‍ത്തകനാണ്. അദ്ദേഹം ഒരുപാട് പാട്ട് കംമ്പോസ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് തനിക്ക് പാട്ടിനോട് കമ്പം തോന്നിയതെന്ന് താരം പരഞ്ഞു. പല നാടകങ്ങള്‍ക്കും വേണ്ടി അച്ഛനാണ് പാട്ട് ചെയ്തിട്ടുള്ളത്. ചെറുപ്പത്തല്‍ താന്‍ പാട്ട് പാടുന്നത് കേട്ട പിതാവ് തനിക്ക് സംഗീതത്തിന്റെ വഴികള്‍ പറഞ്ഞുതന്നിരുന്നെന്നും മേഘ്‌ന പറഞ്ഞു. ഇതൊക്കെയാണെങ്കിലും അഭിനയത്തിന് പ്രാധാന്യം നല്‍കാനാണ് താരത്തിന് ഇഷ്ടം. പാട്ട് തന്റെ പാഷനാണെന്നും താരം വ്യക്തമാക്കി.
മലയാളത്തില്‍ ഹല്ലേലൂയയാണ് മേഘ്‌നയുടെ പുതിയ ചിത്രം. നരേനാണ് നായകന്‍. കന്നടയിലെയും തെലുങ്കിലെയും തിരക്ക് കൊണ്ടാണ് പുതിയ മലയാള ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യാത്തത്. അതേസമയം നല്ല വേഷം ലഭിച്ചാല്‍ കന്നട ഉപേക്ഷിക്കാനും താരം തയ്യാറാണ്. ഒരു നടിയെന്ന നിലയില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയത് മലയാള സിനിമയാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha