നമ്മള് മറ്റുള്ളവനെ നോക്കിയാല്‍ നമ്മള് തന്നെ ഇല്ലാതാകും: ജയസൂര്യ

ചില സുഹൃത്തുക്കള്‍ ജയസൂര്യയോട് പറയാറുണ്ട്, ടാ മറ്റവന്‍ കയറിവരുകയാണല്ലോ, കുഴപ്പത്തിലാവുമോ, അതല്ലെങ്കില്‍ ഇന്നലെ വന്നവനാ അവനിത്രയും പ്രതിഫലം വാങ്ങുന്നു. പക്ഷെ, ഇതൊന്നും താരം ശ്രദ്ധിക്കാറില്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ താല്‍പര്യവുമില്ല. വല്ലവന്റെയും വളര്‍ച്ച നോക്കിയിരുന്നാല്‍ നമ്മള് വെള്ളത്തിലാവും എന്നാണ് ജയസൂര്യ പറയുന്നത്. മാത്രമല്ല നമുക്ക് സമ്മര്‍ദ്ദവും ഉണ്ടാവും. പിന്നെ അവനെ ഫോളോ ചെയ്യേണ്ടിവരും.
പുതിയ ചെറുപ്പക്കാരെല്ലാം കഴിവുള്ളവരാണെന്ന് താരം പറയുന്നു. താനൊക്കെ അഭിനയം പഠിച്ച് വന്നവരാണ്. എന്നാല്‍ പുതിയ പയ്യന്‍മാര്‍ എത്ര മനോഹരമായാണ് ക്യാമറയ്ക്ക് മുന്നില്‍ ബിഹേവ് ചെയ്യുന്നത്. അവരെല്ലാം അഭിനയം പഠിച്ച ശേഷമാണ് സിനിമയില്‍ വരുന്നത്. ഡയമണ്ട് നെക്ലസില്‍ ഫഹദിന്റെ അഭിനയം കണ്ട് വിസ്മയിച്ച് പോയി. ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സും സൂപ്പറാണ്. അതുപോലെ പ്രേമത്തില്‍ നിവിന്‍. അവരുടെയെല്ലാം അഭിനയം നല്ലതാണ്.
സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ്. എല്ലാവരുമായി അടുക്കുന്ന പ്രകൃതമല്ല താരത്തിന്റേത്. നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന, പോസിറ്റീവായി ചിന്തിക്കുന്ന സുഹൃത്തുക്കളെയാണ് താരത്തിനിഷ്ടം. എല്ലാവരും ബുദ്ധിയുള്ളവരാണ്. പക്ഷെ, നമുക്ക് ഇഷ്ടമില്ലാത്ത സ്ഥലത്ത് നമ്മള്‍ നില്‍ക്കാറില്ലല്ലോ. അതുപോലെ തനിക്ക് ഇഷ്ടമുള്ളയിങ്ങളില്‍ മാത്രമാണ് നില്‍ക്കുന്നതെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha