സിനിമ ഉണ്ടെന്ന് വെച്ച് ദുല്‍ഖര്‍ ബിസിനസ് ഉപേക്ഷിക്കുന്നില്ല

സിനിമയില്‍ വന്നെന്ന് കരുതി ബിസിനസ് ഉപേക്ഷിക്കുന്നില്ലെന്ന് ദുല്‍ഖര്‍. രണ്ടും പാരലലായി കൊണ്ടു പോകണം. അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൊഫഷണലുകളെ വെച്ചാണ് തുടങ്ങുന്നത്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, ഫൈനാന്‍സിംഗ് എന്നിവമാത്രമേ താരം ശ്രദ്ധിക്കാറുള്ളൂ. ഇപ്പോള്‍ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. സാമ്പത്തിക സുരക്ഷ കൈവരിച്ച ശേഷമാണ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ക്രീയേറ്റീവ് ജോലി എന്ന നിലയില്‍ സിനിമ ഇഷ്ടപ്പെട്ടു. വളരെ ആസ്വദിച്ചാണ് ഈ ജോലി ചെയ്യുന്നത്.
ദുല്‍ഖറിന്റെ സുഹൃത്തുക്കളെല്ലാം ബിസിനസുകാരുടെ മക്കളായിരുന്നു. അവരുടെ സ്വാധീനും താരത്തിലുമുണ്ട്. അവരെല്ലാം ബിസിനസ് സ്‌കൂളില്‍ പോയപ്പോള്‍ ദുല്‍ഖറും പോയി. ബിസിനസില്‍ വിജയിച്ച് നില്‍ക്കുമ്പോഴും സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെ കുറിച്ച് ഓര്‍ത്ത് പിന്നീട് ദുഖിക്കേണ്ടി വരുമോ എന്ന് പോലും മുമ്പ് തോന്നിയിട്ടുണ്ട്. ഇതിനിടെ ഋതുവില്‍ അഭിനയിക്കാന്‍ ശ്യാമപ്രസാദ് വിളിച്ചിരുന്നു, പക്ഷെ ബിസിനസ് തിരക്ക് കാരണം സാധിച്ചില്ല. തമിഴില്‍ നിന്ന് ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഒന്നും ഇഷ്ടമായില്ല. അതാണ് സിനിമാ പ്രവേശനം വൈകിയത്.
മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ പ്ലേഹൗസിന്റെ ചുമതലയും ഒരു കാലത്ത് ദുല്‍ഖര്‍ നോക്കിയിരുന്നു. പിന്നീട് ദുബായില്‍ ബിസിനസ് ചെയ്യാന്‍ പോയി. ഇപ്പോള്‍ പരസ്യചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. ആ വഴിയും ബിസിനസിന്റെ സാധ്യതകള്‍ താരം മനസിലാക്കുന്നുണ്ട്. ഓട്ടോ ഷര്‍ട്ടിന്റെയും മറ്റും ബ്രാന്‍ഡ് അംബാസിഡറാണ് ദുല്‍ഖര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha