ജഗതിയുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചു

ജഗതിയുടെ പ്രശ്‌നം ബ്രെയിനിലാണെന്ന് മകള്‍ പാര്‍വതി.അപകടത്തില്‍ തലച്ചോറിലെ കോശങ്ങള്‍ക്ക ക്ഷതം പറ്റി. അതുകൊണ്ടാണ് വലതുവശം തളര്‍ന്നത്. തലച്ചോറിന്റെ വലതുവശത്ത് ശീലിച്ചിരുന്ന കാര്യങ്ങള്‍ ഇനി ഇടതുഭാഗത്തേക്ക് മാറ്റിക്കൊണ്ടുവരണം. ഇത് ചികിത്സകൊണ്ട് സാധിക്കില്ല. വ്യക്തിക്ക് സ്വയം തോന്നിയിട്ട് ശ്രമിച്ചു ശ്രമിച്ച് മാറ്റിയെടുക്കണം. ഇതൊരു സ്ലോ പ്രോസസ്സ് ആണ്.
പക്ഷേ, പപ്പായുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. ചെറുപ്പക്കാരന്റെ മനസ്സാണ് പപ്പയ്‌ക്കെന്നും അത് ഗുണം ചെയ്യുമെന്നുമാണ് അവര്‍ പറയുന്നതെന്നും പര്‍വതി പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഭാര്യുടെ വീട്ടില്‍ വെച്ച് കുറേനാള്‍ മുമ്പ് ജഗതി വീണിരുന്നു. അന്ന് എണീറ്റുനില്‍ക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമം ഉണ്ടായി. ആരും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അത്. പപ്പ കട്ടിലില്‍
ഇരിക്കുന്നു.തൊട്ടടുത്തുതന്നെയുണ്ടായിരുന്നു എല്ലാവരും. അദ്ദേഹം എണീക്കാന്‍ ശ്രമിക്കുമെന്ന് ആരും വിചാരിക്കുന്നില്ലല്ലോ. അപ്രതീക്ഷിതമായി അദ്ദേഹം എണീക്കാന്‍ നോക്കി. തൊട്ടടുത്ത മേശയില്‍ പിടിച്ചെങ്കിലും വീണു. മേശയുടെ അരികില്‍ നെറ്റി മുട്ടി മുറിഞ്ഞു. ഒരുപാട് ചോര പോയി. ആ സംഭവത്തോടെ ഒരു കാര്യം ബോധ്യപ്പെട്ടു, പപ്പയുടെ കാര്യത്തില്‍ എല്ലാവരും ഇനി കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് മകള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha