ദുരിത ബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കി അജിത്

ദുരിത ബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കി സഹായിക്കുകയാണ് സിനിമാ താരം അജിത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല, പകരം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുട വേദന തന്റെയും വേദനയാക്കി മാറ്റിയിരിക്കുകയാണ് താരം. 180 പേര്‍ക്കാണ് സ്വന്തം വീട്ടില്‍ താമസമൊരുക്കിയത്. ഇതു കൂടാതെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിട്ടുണ്ട്.
ശാലിനിയും അജിത്തും ദുരിതത്തില്‍പ്പെട്ട നാനൂറോളം ആളുകള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയിരുന്നു. ഇതിന് പുറമെ താരനിരകള്‍ സഹായവുമായി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. വിജയ് അഞ്ചു കോടി, രജനീകാന്ത് പത്തലക്ഷം, രാഘവ ലോറന്‍സ് ഒരൂ കോടി, ധനുഷ് അഞ്ചുലക്ഷം എന്നിങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്.
വിശാല്‍, സിദ്ധാര്‍ഥ്,കനിഹ, കുശ്ബു എന്നിവര്‍ നേരിട്ടിറങ്ങി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതോടപ്പം തന്നെ മലായാളി താരങ്ങളും സഹായവുമായി ചെന്നൈയിലെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha