ഭാവിവരന് തലക്കനമില്ലെന്ന് അസിന്‍

ഭാവിവരന് രാഹുലിന് തലക്കനമില്ലെന്ന് അസിന്‍. താനൊരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ്. എന്തും ആലോചിച്ച് ഉറപ്പിച്ചാണ് ചെയ്യുന്നത്. രാഹുല്‍ ചെറുപ്പത്തിലേ സ്വന്തമായി തുടങ്ങിയ ബിസിനസില്‍ നിന്നാണ് മൈക്രോമാക്‌സിന്റെ ഉടമയായത്. അദ്ദേഹത്തിന് അംബീഷനുണ്ട്, പാഷനുണ്ട്, എന്നാല്‍ തലക്കനമില്ല.ആള് റൊമാന്റിക്കാണ്, പക്ഷെ, വാക്കുകളിലൂടെ പ്രകടിപ്പിക്കില്ല. നിന്നെ എന്താണ് സന്തോഷിപ്പിക്കുന്നത്, അത് ചെയ്യുക. അതില്‍ ഞാന്‍ ഇല്ലെങ്കില്‍ പോലും- രാഹുല്‍ പലപ്പോഴും ഇത് അസിനോട് പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ ബന്ധം രഹസ്യമാക്കിവച്ചിരുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയായി സൂക്ഷിച്ചെന്നും അസിന്‍ വ്യക്തമാക്കി. നാലുവര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ്. അടുത്തവര്‍ഷം ആദ്യം വിവാഹം ഉണ്ടാകും. സിറിയന്‍ കുടുംബത്തില്‍ ജനിച്ച അസിന്‍ ചോറും മീനും കൂട്ടിയാണ് കഴിക്കാറ്. രാഹുല്‍ വെജിറ്റേറിയനാണ്. അതൊന്നും ഇരുവരുടെയും ബന്ധത്തെ ബാധിച്ചിട്ടേയില്ല. രാഹുല്‍ സര്‍മയുടെ വീട് ഡല്‍ഹിയിലാണ്. അസിന്റെ വീട് കൊച്ചിയിലും. ഇരുവര്‍ക്കും മുംബയില്‍ വീടുണ്ട്. വിവാഹശേഷം അവിടെയായിരിക്കും താമസം.
14ാം വസയസില്‍ തുടങ്ങിയതാണ് അഭിനയം. വിവാഹ ശേഷം അഭിനയിക്കില്ലെന്നാണ് താരത്തിന്റെ തീരുമാനം. പരസ്യചിത്രങ്ങളില്‍ മാത്രമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമയിലെത്തിയത്. തമിഴും ഹിന്ദിയുമാണ് അസിനെ താരമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha