മോള് വന്നശേഷം ജയസൂര്യ തൊടുന്നതെല്ലാം പൊന്നാക്കുന്നു

മോള് പിറന്ന ശേഷം തൊടുന്നതെല്ലാം പൊന്നാണല്ലോ, ജയസൂര്യയോട് ചോദിച്ചപ്പോള്‍ പറഞ്ഞു; കല്യാണം കഴിഞ്ഞപ്പോള്‍ ഭാഗ്യം വന്നൂ, മക്കളുണ്ടായശേഷം ഭാഗ്യം വന്നൂ... എന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അങ്ങനെ അവസരം നോക്കി കയറിവരുന്നയാളാണോ ഭാഗ്യം? അല്ല. പക്ഷേ, കല്യാണം കഴിയുന്നതും മക്കളുണ്ടാകുന്നതുമൊക്കെ ഉത്തരവാദിത്വങ്ങള്‍ കൂട്ടുകയാണ്.
അങ്ങനെ ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോള്‍ എല്ലാകാര്യത്തിലും ശ്രദ്ധിക്കും. അത് അയാള്‍ക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവരും. ബാച്ച്‌ലര്‍ കാലത്തെ ജയസൂര്യയല്ല ഇപ്പോഴത്തേത്. ജീവിതത്തിനൊരു ഓര്‍ഡറുണ്ടായത് വിവാഹശേഷമാണ്. ബാച്ച്‌ലര്‍ ജീവിതത്തില്‍ താരം ഉഴപ്പനായിരുന്നു. ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ വരുന്നതുപോലെ വരട്ടെ എന്നു കരുതുന്ന ടൈപ്പ്. പക്ഷേ, കല്യാണം കഴിഞ്ഞപ്പോള്‍ മാറി. ഉത്തരവാദിത്വബോധം വന്നു. മക്കളായതോടെ
അതിരട്ടിച്ചു. വീട്ടിലെ എല്ലാകാര്യത്തിലും ശ്രദ്ധ വേണമെന്ന തോന്നലുണ്ടായി. വിവാഹത്തിനു മുമ്പ് കിടപ്പുമുറി എങ്ങനെ ആയിരുന്നുവെന്ന് ആലോചിക്കാറുണ്ട്. ആകെ അലസമായിട്ട്, സാധനങ്ങളൊക്കെ വാരി വലിച്ചിട്ട്. ഇപ്പോഴാകട്ടെ മുറി വൃത്തിയായി കണ്ടില്ലെങ്കില്‍ ദേഷ്യം വരും താരം പറഞ്ഞു. ചെയ്ഞ്ച് ജോലിയിലും ഉണ്ടായി. കരിയര്‍ ഇങ്ങനെ പോയാല്‍ പോരാന്നു തോന്നി. അല്പം കൂടി സീരിയസായി സിനിമയെ കാണാന്‍ തുടങ്ങി. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി. അതിന്റെ ഫലമായിരിക്കാം ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുണ്ട്.
എന്തായാലും താരം ഒരുപാട് മാറിയിട്ടുണ്ട്. മാറണം എന്നും ഒരേ പോലെ ഇരുന്നാല്‍ മതിയോ. സിനിമയില്‍ കുറേക്കാലം നിന്നിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ഒരാള്‍ പറയുകയാണെങ്കില്‍, \'ജീവിച്ചിരിക്കുന്ന ശവമേ\' എന്ന് വിളിക്കുന്നതിന് തുല്യമാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha