സ്‌ക്രീനില്‍ ശ്വേതയെ കാണുമ്പോള്‍ മോളെന്ത് പറയും?

ശ്വേതാമേനോന്‍ അമ്മയൂടെ വേഷം ജീവിതത്തില്‍ നന്നായി ആസ്വദിക്കുകയാണ്. ടി.വി.യിലൊക്കെ ശ്വേതയെ കാണുമ്പോള്‍ അമ്മ എന്നു പറഞ്ഞ് കൈയടിക്കും. പക്ഷേ, റൊമാന്റിക് സീനുകളില്‍ എന്നെ കാണുമ്പോള്‍ അവള്‍ക്ക് മനസ്സിലാവില്ല. വീട്ടില്‍ ശ്രീയുമായിട്ടുള്ള റൊമാന്‍സ് ആണെങ്കിലും മോള്‍ക്കിഷ്ടമല്ല. തൊട്ടുരുമ്മി ഇരിക്കാന്‍ പോലും സമ്മതിക്കില്ല. രണ്ടുപേരും മാറിയിരിക്കണം. അവളുടെ അച്ഛനെ അമ്മ തൊടാന്‍ പാടില്ല. അമ്മയെ അച്ഛനും തൊടാന്‍ പാടില്ല. ഒരു പ്രത്യേകതരം വാശി. ഒരുപക്ഷേ, താനും കുട്ടിക്കാലത്ത് ഇങ്ങനെയൊക്കെ ആയിരുന്നിരിക്കാമെന്ന് ശ്വേത ഓര്‍മിച്ചു.
നല്ലതു പ്രതീക്ഷിച്ച് താനെന്തുചെയ്താലും വിവാദമാകുമെന്നും താരം പറഞ്ഞു. അങ്ങനെയൊരു ഭാഗ്യം തനിക്കൊപ്പം എക്കാലത്തുമുണ്ടായിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് മോള്‍. അവളെ ഒപ്പം കൂട്ടി അവാര്‍ഡ് വാങ്ങണമെന്ന് താരം ആാഗ്രഹിച്ചു. അതും വിവാദമായി. താന്‍ കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും നോക്കാതെ തോന്ന്യാസം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. മോള്‍ടെ കാര്യത്തില്‍ തന്നേക്കാള്‍ വേവലാതി മറ്റുള്ളോര്‍ക്കായിരുന്നെന്നും താരം പറഞ്ഞു.
ശ്വേത വിവാദങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ വിവാദങ്ങള്‍ താനുണ്ടാക്കുന്നതാണെങ്കില്‍ അതില്‍ താനുമൊരു കക്ഷിയാകണമല്ലോ. ഇത് അങ്ങനെയല്ലല്ലോ. എന്നെപ്പറ്റി മറ്റുള്ളവരല്ലേ വിവാദങ്ങള്‍ ഉണ്ടാക്കുന്നത. അവള്‍, അവളുടെ കുട്ടി, എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്നു വിചാരിച്ചാല്‍പോരെ. അല്ലെങ്കില്‍ അവളുടെ പ്രസവം അവളുടെ സമ്മതപ്രകാരം ഷൂട്ട് ചെയ്യുന്നു എന്നുകരുതി വിട്ടുകളഞ്ഞൂടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha