എനിക്ക് രാഷ്ട്രീയമില്ല... പ്രളയത്തെ തുടര്‍ന്നു ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സംബന്ധിച്ച ആശങ്കയാണു പങ്കുവച്ചത്

തമിഴ്‌നാട് സര്‍ക്കാരിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നു കമല്‍ഹാസന്‍. ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നു കമല്‍ ആരോപിച്ചെന്ന വാര്‍ത്തയ്ക്കു മറുപടിയുമായി പനീര്‍സെല്‍വം രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കു രാഷ്ട്രീയമില്ലെന്ന് കമല്‍ വ്യക്തമാക്കിയത്.
ഉത്തരേന്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖം എന്ന പേരില്‍ തമിഴ് മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത, സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനു താന്‍ അയച്ച കത്താണ്. പ്രളയത്തെ തുടര്‍ന്നു ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സംബന്ധിച്ച ആശങ്കയാണു പങ്കുവച്ചത്. താന്‍ നല്‍കുന്ന നികുതിപ്പണം സര്‍ക്കാര്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന ചോദ്യം ഉന്നയിച്ചിട്ടില്ല.
ഇത്തരത്തില്‍ സംശയമുണ്ടായിരുന്നുവെങ്കില്‍ കൃത്യമായി നികുതി നല്‍കില്ലായിരുന്നു. തന്റെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി അറിയാം. തന്റെ നേതൃത്വത്തിലുളള പ്രസ്ഥാനത്തിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. പ്രസ്ഥാനത്തിലെ സന്നദ്ധ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും അവര്‍ക്കു നിര്‍ദേശം നല്‍കുകയുമാണ് ഈ സമയത്തു പ്രധാനമായും ചെയ്യേണ്ടതെന്നാണു വിശ്വസിക്കുന്നത്. ഈ പ്രസ്ഥാനത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യമുളളവരുണ്ട്. ദൈവ വിശ്വാസികളും നിരീശ്വരവാദികളുമുണ്ട്. എല്ലാവരും പരസ്പര സഹകരണത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. 36 വര്‍ഷമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊപ്പം ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.
ഒരു പാര്‍ട്ടിയുമായി സഖ്യത്തിനു താനില്ല. എന്നാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എല്ലാവരുമായി സഹകരിക്കും. തന്റെ വിശദീകരണം ധനമന്ത്രി പനീര്‍സെല്‍വം നടത്തിയ പ്രസ്താവനയ്ക്കുളള മറുപടിയല്ലെന്നും കമല്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha