രണ്ടാം വിവാഹത്തെക്കുറിച്ച് നടി മീന മനസ് തുറന്നു പറയുന്നു

ഭര്‍ത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മീര. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നല്ല കഥകള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ടാം വിവാഹത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു മീന.
‘വിദ്യാസാഗറിന്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകള്‍ക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുന്‍ഗണന . കൂടാതെ നല്ല കഥകള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കും’-മീന പറഞ്ഞു.
നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടന്‍ ധനുഷും വിവാഹിതരാകാന്‍ പോകുന്നുവെന്ന് പറഞ്ഞത്. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവര്‍ക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം” – എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. പിന്നാലെ രംഗനാഥനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.- ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വര്‍ഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗര്‍ യാത്ര പറഞ്ഞത്.
https://www.facebook.com/Malayalivartha