ഒന്നാം വിവാഹവാര്‍ഷികത്തില്‍ മക്കളുടെ ചിത്രം പങ്കുവച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

ഒന്നാം വിവാഹവാര്‍ഷികത്തില്‍ മക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. 2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേര്‍ത്ത് താലോലിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് വിഘ്‌നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
''എന്‍ ഉയിരോട ആധാരം നീങ്കള്‍ധാനേ....ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവര്‍ഷം കടന്നുപോയത്. ഉയര്‍ച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികള്‍...പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാല്‍ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോള്‍ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങള്‍ പിന്തുടരാനുള്ള നമ്മളില്‍ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.''നയന്‍താരയുടെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചു.
ഒന്നാം വിവാഹവാര്‍ഷികമായി ബന്ധപ്പെട്ടുള്ള കുറിപ്പും വിഘ്‌നേഷ് പങ്കുവയ്ക്കുകയുണ്ടായി. ''നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്.''വിഘ്‌നേഷ് പറയുന്നു.
ഉയിര്‍, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതില്‍ 'എന്‍' എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്‌നേഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.
https://www.facebook.com/Malayalivartha