ഇതിഹാസ നായകന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു.... ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യം

ഇതിഹാസ നായകന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസായിരുന്നു. 1960കളിലെ ഹിറ്റ് സീരീസായ 'ദി മാന്‍ ഫ്രം അങ്കിളിലെ' ഇല്യ കുര്യാക്കിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൗമാരപ്രായക്കാര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ച നടനാണ് അദ്ദേഹം. ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്.
'എ നൈറ്റ് ടു റിമെമ്പര്‍' (ടൈറ്റാനിക്കിനെ കുറിച്ച്), 'ദി ഗ്രേറ്റ് എസ്‌കേപ്പ്', 'ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ്' തുടങ്ങിയ ചിത്രങ്ങളില്‍ മക്കല്ലം മികച്ച പ്രകടനം കാഴ്ചവെച്ചു. 'ദി മാന്‍ ഫ്രം അങ്കിള്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മക്കല്ലം അറിയപ്പെടുന്നത്.
പരമ്പര 1968ലാണ് അവസാനിച്ചത്. ഇതിലെ ഇല്യ കുര്യാക്കിന്‍ എന്ന റഷ്യന്‍ ഏജന്റിനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയത്. എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചു.
1975-ല്‍ 'ദി ഇന്‍വിസിബിള്‍ മാന്‍' എന്ന ഹ്രസ്വകാല സയന്‍സ് ഫിക്ഷന്‍ പരമ്പരയിലും അദ്ദേഹം പ്രധാന വേഷം ചെയ്തു.1979 മുതല്‍ 1982 വരെ ബ്രിട്ടീഷ് സയന്‍സ് ഫിക്ഷന്‍ പരമ്പരയായ 'സഫയര്‍ ആന്‍ഡ് സ്റ്റീലില്‍' അദ്ദേഹം അഭിനയിച്ചു.
'പെറി മേസണ്‍', 'ദി ഔട്ടര്‍ ലിമിറ്റ്‌സ്', 'മര്‍ഡര്‍, ഷീ റൈറ്റ്', 'സെക്‌സ് ആന്‍ഡ് ദി സിറ്റി' എന്നിവയുള്‍പ്പെടെ നിരവധി ടെലിവിഷന്‍ ഷോകളിലും അതിഥി വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'എന്‍സിഐഎസ്'- ന്റെ 450-ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്മോര്‍ട്ടം വിദഗ്ധനായും അദ്ദേഹം വേഷമിട്ടു.
https://www.facebook.com/Malayalivartha